ദില്ലി: 2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യം ഇന്ത്യ എന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ആസ്ഥാനമായി ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്സസ് നൗ എന്ന എൻജിഒ ആണ് റിപ്പോർട്ട് തയ്യാറാക്കിയത87 തവണ ഇന്റർനെറ്റ് വിച്ഛേദിച്ച സംഭവങ്ങൾ ഉണ്ടായി എന്നും അതിൽ 84 എണ്ണം ഇന്ത്യയിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തി കാമുകന്‍.
ബംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകിയെ കുത്തിക്കൊലപ്പെടുത്തി കാമുകന്‍. മുരുഗേഷ്പാല്യയിലെ ഒമേഗ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് സര്‍വീസസിന് സമീപമാണ് സംഭവം. ഇവിടുത്തെ ജീവനക്കാരിയായ ലീല പവിത്ര നളമതിയാണ് കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകനായ ദിനകര്‍ ബനാല (28) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കമിതാക്കള്‍ ആയിരുന്നു.
ദിനകറും ലീലയും അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍ ജാതി വ്യത്യാസത്തെ തുടര്‍ന്ന് ലീലയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിരായിരുന്നു. ഇതൊന്നും വകവയ്ക്കാതെ, വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കില്ലെന്നും അവരുടെ തീരുമാനത്തെ മാനിക്കണമെന്നും ലീല ദിനകറിനെ അറിയിക്കുകയായിരുന്നു. അഞ്ച് വര്‍ഷത്തോളം പ്രണയിച്ചിട്ട് വിവാഹക്കാര്യം പറഞ്ഞപ്പോള്‍ താഴ്ന്നജാതിയാണെന്ന് പറഞ്ഞ് ലീല തന്നെ പരിഹസിച്ചെന്നാണ് യുവാവ് പറയുന്നത്.
ദിനകര്‍ ലീലയുടെ ഓഫീസിന് പുറത്ത് കാത്തുനില്‍ക്കുകയും പുറത്തേക്ക് ഇറങ്ങിയപ്പോള്‍ അവരെ അഭിമുഖീകരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹക്കാര്യം പറഞ്ഞ് രണ്ട് പേരും വഴക്കായി. ഇതോടെ ദിനകര്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ലീലയെ ഒന്നിലധികം തവണ കുത്തി. ദൃക്‌സാക്ഷികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ദിനകറിനെ അറസ്റ്റ് ചെയ്തു. ലീലയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.