Home Featured ബംഗളൂരു: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആശുപത്രി ജീവനക്കാരൻ പിടിയില്‍

ബംഗളൂരു: സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ആശുപത്രി ജീവനക്കാരൻ പിടിയില്‍

by admin

ബംഗളൂരു: സ്ത്രീകളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകർത്തിയ ആശുപത്രി ജീവനക്കാരൻ അറസ്റ്റില്‍. ജയദേവ ആശുപത്രിയിലെ കരാർ ജീവനക്കാരനും കലബുറഗി സ്വദേശിയുമായ യല്ലലിംഗയാണ് (21) പിടിയിലായത്.ആശുപത്രി മാനേജ്മെന്റ് നല്‍കിയ പരാതിയിലാണ് നടപടി.ആശുപത്രിയിലെ വനിതകളുടെ ശുചിമുറിയിലാണ് പ്രതി കാമറ സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിലെ വനിത ജീവനക്കാരാണ് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

പരിശോധനയില്‍ ഫോണ്‍ യല്ലലിംഗയുടേതാണെന്ന് തിരിച്ചറിഞ്ഞു. പൊലീസ് ഫോണ്‍ പരിശോധിച്ചപ്പോഴാണ് നിരവധി യുവതികളുടെ ശുചിമുറി ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തിലക് നഗർ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി

കൃത്യസമയത്ത് വേണ്ടതുപോലെ പ്രവര്‍ത്തിച്ച്‌ കണ്ടക്‌ടര്‍ മഞ്‌ജു, അഭിനന്ദിച്ച്‌ കെഎസ്‌ആര്‍‌ടിസി

വീട്ടുകാരോട് പിണങ്ങി ബസില്‍ കയറിയ പെണ്‍കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കള്‍ക്ക് അരികിലെത്തിച്ച വനിതാ കണ്ടക്ടറെ അഭിനന്ദിച്ച്‌ കെ.എസ്.ആർ.ടി.സി സിറ്റി യൂണിറ്റിലെ കണ്ടക്ടർ ജി.എല്‍.മഞ്ജുവാണ് മാതൃവാത്സല്യത്തോടെ പെണ്‍കുട്ടിക്ക് തണലായത്.ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കിഴക്കേകോട്ടയില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള ബസിലായിരുന്നു സംഭവം. അടുത്തിരുന്ന സ്ത്രീയില്‍ നിന്ന് കടമായി വാങ്ങിയ കാശുമായി വെട്ടുകാടേക്ക് ടിക്കറ്റെടുത്ത 20കാരിയുടെ മുഖം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കണ്ടക്ടർ മഞ്ജു അവള്‍ക്കരികിലെത്തിയത്.

വിവരങ്ങള്‍ ചോദിച്ചപ്പോള്‍ വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയതാണെന്നും അഭയം തേടിയാണ് വെട്ടുകാട് പോകുന്നതെന്നും പെണ്‍കുട്ടി പറഞ്ഞു. ഒറ്റയ്ക്കുള്ള യാത്രയുടെ ദുരന്തങ്ങളും രാത്രി കാലത്തെ ചതിക്കുഴികളും മഞ്ജു പറഞ്ഞുമനസിലാക്കി. കൊച്ചുവേളിയില്‍ എത്തിയപ്പോള്‍ ഡ്രൈവർ ജി. പ്രദീപ് കുമാറിനൊപ്പം കുട്ടിക്കും മഞ്ജു ചായയും ബിസ്‌ക്കറ്റും വാങ്ങി നല്‍കി. തിരികെ കിഴക്കേകോട്ടയിലേക്ക് ടിക്കറ്റും ബസില്‍ സുരക്ഷിതമായ തന്റെ സീറ്റും നല്‍കി. ഇതിനിടെ ഫോണിലൂടെ പൊലീസ്, കെ.എസ്.ആർ.ടി.സി കണ്‍ട്രോള്‍ റൂം, സിറ്റി ഡിപ്പോ എന്നിവിടങ്ങളില്‍ വിളിച്ച്‌ മഞ്ജു വിവരമറിയിച്ചു

കിഴക്കേകോട്ടയിലെത്തിയ ഉടൻ കുട്ടിയെ മഞ്ജു സ്റ്റേഷൻ മാസ്റ്റർ സംഗീതയുടെ അരികിലെത്തിച്ചു. ഉടൻ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പിങ്ക് പൊലീസെത്തി പെണ്‍കുട്ടിയെയും മഞ്ജുവിനെയും സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ കണ്ടക്ടർ മഞ്ജു പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ കുട്ടിയെ രക്ഷിതാക്കള്‍ക്ക് കൈമാറി. മഞ്ജുവിന്റെ മാതൃകാപരമായ പ്രവൃത്തിയെ കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ്. പ്രമോജ് ശങ്കർ അഭിനന്ദിച്ചു. പ്രതാപചന്ദ്രനാണ് മഞ്ജുവിന്റെ ഭർത്താവ്. ഏക മകള്‍ പ്ലസ്ടു വിദ്യാർത്ഥി ഭദ്ര. കിള്ളിപ്പാലത്താണ് താമസം.

You may also like

error: Content is protected !!
Join Our WhatsApp Group