Home Featured വഖഫ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം

വഖഫ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം

by admin

: വഖ്ഫ് ഭേദഗതി ബില്‍ അവതരണം പാർലമെന്റില്‍ തുടങ്ങി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവാണ് ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കുന്നത്.പ്രതിക്ഷിച്ചത് പോലെ പ്രതിക്ഷം ബില്ലിനെതിരെ പ്രതിഷേധം തുടങ്ങി. പ്രതിപക്ഷം ബഹളം ആരംഭിച്ചതോടെ സ്പീക്കർ ഓം ബിർള ഇടപെട്ടു. പാർലമെന്റിലാണ് ഇരിക്കുന്നതെന്ന് ഓർമ വേണമെന്ന് അദ്ദേഹം പ്രതിപക്ഷ എംപിമാരോടായി പറഞ്ഞു.പ്രതിപക്ഷത്തിന്റെ നിർദ്ദേശം മാനിച്ചാണ് സംയുക്ത പാർലമെന്റെറി സമിതിക്ക് രൂപം നല്‍കിയതെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് രൂപീകരിച്ചതുപോലുള്ള ഒരു “റബ്ബർ സ്റ്റാമ്ബ് കമ്മിറ്റി” ആയിരുന്നില്ല ഇത്. തികച്ചും ക്രീയത്മകമായിരുന്നു ജെപിസിയുടെ പ്രവർത്തനം.

വിപുലമായ ചർച്ചകള്‍ക്ക് ശേഷമാണ് മാറ്റങ്ങള്‍ വരുത്തിയതെന്നും അദ്ദേഹം സഭയെ അറിയിച്ചു.വഖ്ഫ് ബില്ലില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. തുല്യനീതി ഉറപ്പു വരുത്തുകയാണ് ഭേദഗതിയുടെ ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 284 പ്രതിനിധികളുടെ അഭിപ്രായങ്ങള്‍ ജെപിസിക്ക് മുന്നിലെത്തി. 25 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വഖ്ഫ് ബോർഡുകളുടെ നിർദ്ദേശങ്ങളും തേടി. തുടർന്നാണ് ബില്‍ അന്തിമ രൂപമായത്. നിയമത്തിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടില്ല.

വഖ്ഫ് ഭൂമിയെ കയ്യേറ്റത്തില്‍ നിന്നും രക്ഷിച്ചത് മോദി സർക്കാരാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തുടനീളമുള്ള വഖ്ഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്‌മെന്റും കാര്യക്ഷമാകും. ഇക്കാര്യങ്ങളൊന്നും മനസ്സിലാക്കാതെയാണ് പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നത്. എതിർപ്പിന് യുക്തി വേണമെന്നും മന്ത്രി പറഞ്ഞു.ബില്‍ അവതരിപ്പിച്ചില്ലായിരുന്നെങ്കില്‍ പാർലമെന്റ് കെട്ടിടം പോലും വഖ്ഫ് സ്വത്തെന്ന് അവകാശപ്പെടുമായിരുന്നു, റിജിജു ചൂണ്ടിക്കാട്ടി. ഇന്ന് നിയമനിർമ്മാണത്തെ എതിർക്കുന്നവർ പോലും വിശദാംശങ്ങള്‍ അറിയുമ്ബോള്‍ ഇതിനെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group