ബംഗളൂരു: ഭർതൃമതിയായ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോലാർ തൊട്ലി സ്വദേശിനി നന്ദിനി (24) ആണ് മരിച്ചത്.കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. മരണത്തിന് പിന്നില്‍ ഭർത്താവ് നാഗേഷ് ആണെന്നാണ് പൊലീസ് നിഗമനം. അനാഥയായ നന്ദിനി അനാഥാലയത്തിലാണ് വളർന്നത്.
തുടർന്ന് അനാഥയായ നാഗേഷിനെ വിവാഹം കഴിക്കുകയായിരുന്നു.കഴിഞ്ഞദിവസം രാത്രി നാഗേഷ് വീട്ടില്‍ മദ്യപിച്ചെത്തി വഴക്കിട്ടിരുന്നു. വഴക്കിനെ തുടർന്ന് നാഗേഷ് നന്ദിനിയെ കൊലപ്പെടുത്തിയതാണെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു. കോലാർ റൂറല്‍ പൊലീസ് കേസെടുത്തു. നാഗേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കറുത്ത ബാഗില്‍ ബോംബ്, ഉടൻ പൊട്ടിത്തെറിക്കും’; വിമാനങ്ങള്‍ക്ക് പിന്നാലെ 23 ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി
വിമാനങ്ങള്‍ക്ക് പിന്നാലെ ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി സന്ദേശം. മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകള്‍ക്ക് ആണ് ഭീഷണി എത്തിയിരിക്കുന്നത്.കൊല്‍ക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ക്കാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സ്റ്റാർ ഹോട്ടലുകള്‍ ഉള്‍പ്പടെ തകർക്കുമെന്ന് ഇന്നലെയെത്തിയ സന്ദേശത്തില്‍ പറയുന്നു.കൊല്‍ക്കത്തയിലെ പത്തോളം ഹോട്ടലുകള്‍ക്ക് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്ത് സന്ദർശനം നടത്തുന്ന ദിവസമായിരുന്നു ഭീഷണി.
പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല. വ്യാജ ഐഡിയില്‍നിന്നാണ് സന്ദേശം ലഭിച്ചത്. ”നിങ്ങളുടെ ഹോട്ടലിലെ താഴത്തെ നിലയില്‍ ബോംബ് വച്ചിട്ടുണ്ട്. കറുത്ത ബാഗിലാണ് ബോംബ്. അത് ഉടൻ പൊട്ടിത്തെറിക്കും”-ഇങ്ങനെയായിരുന്നു സന്ദേശമെന്ന് പൊലീസ് പറയുന്നു.തിരുപ്പതിയില്‍ മൂന്നു ഹോട്ടലുകള്‍ക്കാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ സന്ദേശങ്ങള്‍ വ്യാജമാണെന്ന് വ്യക്തമായി. രാജ്കോട്ടിലെ 10 ഹോട്ടലുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്ന് രാജ്കോട്ട് ഡപ്യൂട്ടി കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു.