മൈസൂരു: ബന്ദിപ്പുരിലെ രാത്രിയാത്രാ നിരോധനം എടുത്തുകളയാനുള്ള കർണാടക സർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് ‘ബന്ദിപ്പുർ ചലോ’ മാർച്ചുമായി പരിസ്ഥിതി പ്രവർത്തകർ.പദയാത്രയിൽ പരിസ്ഥിതി പ്രവർത്തകർ, കർഷകർ, ദളിതർ, വിവിധ സംഘടനകളിലെ അംഗങ്ങൾ എന്നിവരുൾപ്പെടെ അഞ്ഞൂറിലധികം പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി കൺവീനറും പരിസ്ഥിതിപ്രവർത്തകനുമായ എസ്.എം. നാഗാർജുനകുമാർ പറഞ്ഞു.ഞായറാഴ്ച രാവില 10.30-ന് ഗുണ്ടൽപേട്ടിൽനിന്ന് ആരംഭിച്ച് 2.5 കിലോമീറ്റർ സഞ്ചരിച്ച് മദ്ദൂർ ചെക്പോസ്റ്റിൽ മാർച്ച് അവസാനിക്കും.
രാത്രിയാത്രാ നിരോധനം തുടരണമെന്നാവശ്യപ്പെട്ട് ബന്ദിപ്പുർ വന്യജീവിസങ്കേതം ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രഭാകരന് നിവേദനം സമർപ്പിക്കുമെന്നും നാഗാർജുന കുമാർ പറഞ്ഞു.ജൈവവൈവിധ്യകേന്ദ്രമായ ബന്ദിപ്പുരിലൂടെ വാഹനങ്ങൾക്ക് രാത്രി ഗതാഗതം അനുവദിച്ചാൽ വന്യമൃഗങ്ങൾക്ക് ഭീഷണിയാകും. രാത്രികാല ഗതാഗതനിരോധനം പിൻവലിച്ചാൽ പാറക്കല്ലുകൾ, എം-സാൻഡ്, ചരൽ, തടി തുടങ്ങിയവ വ്യാപകമായി ഇതരസംസ്ഥാനങ്ങളിലേക്കടക്കം കടത്തും. സമ്മർദങ്ങൾക്ക് മുഖ്യമന്ത്രി വഴങ്ങരുത്. യാത്രാനിരോധനം നീക്കിയാൽ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും നാഗാർജുന കുമാർ പറഞ്ഞു.
ബ്രിട്ടീഷ് ഡോക്ടര്‍ ചമഞ്ഞ് ഹൃദയശസ്ത്രക്രിയ ഏഴു പേരുടെ മരണത്തില്‍ അന്വേഷണം
മധ്യപ്രദേശിലെ ദാമോ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് ഒരു മാസത്തിനിടെ ഏഴുപേര്‍ മരിച്ചതായി റിപ്പോർട്ട്.എൻ. ജോണ്‍ കെം എന്ന പ്രമുഖ ബ്രിട്ടീഷ് കാർഡിയോളജിസ്റ്റിന്റെ പേരിലാണ് പ്രതിയായ ആള് ഇവിടെ ജോലിക്കു കയറിയത്.തുടർച്ചയായി രോഗികള്‍ മരിച്ചതിനെത്തുടർന്നു നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ യഥാർഥ പേര് നരേന്ദ്ര വിക്രമാദിത്യ യാദവ് എന്നാണെന്നു കണ്ടെത്തുകയായിരുന്നു.
ഏഴുപേർ മരിച്ചെന്നത് ഔദ്യോഗിക കണക്കാണെന്നും അനൗദ്യോഗിക എണ്ണം ഇതിലും കൂടുമെന്നും ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റ് അഡ്വ. ദീപക് തിവാരി പറഞ്ഞു. സംഭവത്തില്‍ ദീപക് തിവാരി തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്.പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ ഭരണകൂടത്തിനു കീഴിലുള്ള അന്വേഷണസംഘം ആശുപത്രിയില്‍നിന്ന് രേഖകള്‍ പിടിച്ചെടുത്തു. അന്വേഷണത്തില്‍ ആള്‍മാറാട്ടക്കാരൻ പ്രശസ്ത ബ്രിട്ടീഷ് ഡോക്ടറുടേതിനു സമാനമായ രേഖകള്‍ വ്യാജമായുണ്ടാക്കി ആശുപത്രിയില്‍ സമർപ്പിച്ചതായി കണ്ടെത്തി.
ഹൈദരാബാദില്‍ ഒരു ക്രിമിനല്‍ കേസുള്‍പ്പെടെ നിരവധി വിവാദങ്ങളില്‍ ഉള്പ്പെട്ടിട്ടുള്ളയാളാണു പ്രതിയെന്നും സംഘം കണ്ടെത്തി. ബ്രിട്ടീഷ് ഡോക്ടറായ എൻ. ജോണ്‍ കെം ആയി വേഷം കെട്ടിയതിന് മുമ്ബും വ്യാജ ഡോക്ടർക്കെതിരേ കേസെടുത്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനായി പോലീസ് വ്യാപക അന്വേഷണം നടത്തിവരികയാണ്.