ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയില്‍ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു.ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടർന്ന് നില കൂടുതല്‍ വഷളായി.വിഎസിന്റെ ആരോഗ്യനില തീർത്തും മോശമാണെന്ന് മെഡിക്കല്‍ കോളജിലെ വിദഗ്ധസംഘം കഴിഞ്ഞദിവസം സർക്കാരിന് റിപ്പോർട്ട് നല്‍കിയിരുന്നു
.ആന്തരിക അവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ല. രക്തസമ്മർദ്ദവും സാധാരണ നിലയില്‍ ആയിട്ടില്ല. വിവിധ വകുപ്പുകളിലെ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും വിഎസിന് നല്‍കുന്നുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാവിലെ ആശുപത്രിയിലെത്തും. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ത്യയില്‍ താമസിക്കാനായി അതിര്‍ത്തി കടന്നു; പാക് ദമ്ബതികള്‍ മരുഭൂമിയില്‍ വെള്ളം ലഭിക്കാതെ മരിച്ചു
രാജ്യാന്തര അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക്കിസ്ഥാൻ ദമ്ബതികള്‍ മരുഭൂമിയില്‍ വെള്ളം കിട്ടാതെ മരിച്ചു.കനത്ത ചൂടില്‍ നിർജലീകരണം കാരണമാണ് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.പാക്കിസ്ഥാനില്‍ നിന്നുള്ള രവികുമാറും (17) ശാന്തി ബായിയും (15) ആണ് മരിച്ചത്. ശനിയാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.സംഭവസ്ഥലത്ത് നിന്നുള്ള ഒരു ചിത്രം പുറത്തുവന്നിട്ടുണ്ട്.
യുവാവിന്‍റെ മുഖത്ത് ഒരു ഒഴിഞ്ഞ കുടിവെള്ളക്കുപ്പി വച്ചിരിക്കുന്നതും ചിത്രത്തില്‍ കാണാം. നാല് മാസം മുൻപാണ് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഘോട്കി ജില്ലയിലെ മിർപുർ മാഥേലോയില്‍ വെച്ച് രവികുമാറും ശാന്തി ബായിയും വിവാഹിതരായത്.ഇന്ത്യയില്‍ താമസിക്കാൻ ആഗ്രഹിച്ച ഇരുവരും വീസയ്ക്ക് അപേക്ഷിച്ചിരുന്നു. ഇന്ത്യ-പാക്ക് സംഘർഷത്തിന്‍റെ സാഹചര്യത്തില്‍ ഇരുവരുടെയും അപേക്ഷ നിരസിക്കപ്പെട്ടുകയായിരുന്നു.ഇതേത്തുടർന്ന് രാജ്യാന്തര അതിർത്തി മറികടക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
കുടുംബത്തിന്‍റെ എതിർപ്പു വകവെയ്ക്കാതെയായിരുന്നു യാത്ര.അനധികൃതമായി അതിർത്തി കടന്ന ഇരുവരും മരുഭൂമിയില്‍ കുടുങ്ങുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയാക്കിയ മൃതദേഹങ്ങള്‍ ഇന്ത്യൻ സർക്കാർ വിട്ടു കൊടുത്താല്‍ ഏറ്റെടുക്കാൻ തയാറാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.