Home Featured സുഹൃത്ത് 4 മാസത്തോളം വാട്ടര്‍ ഹീറ്റര്‍ ഓണാക്കി ഫ്‌ളാറ്റും പൂട്ടിപ്പോയി; കറന്റ് ബില്ല് എത്രയായോ എന്തോ: ബംഗളുരു യുവാവിന്റെ കുറിപ്പ് വൈറൽ

സുഹൃത്ത് 4 മാസത്തോളം വാട്ടര്‍ ഹീറ്റര്‍ ഓണാക്കി ഫ്‌ളാറ്റും പൂട്ടിപ്പോയി; കറന്റ് ബില്ല് എത്രയായോ എന്തോ: ബംഗളുരു യുവാവിന്റെ കുറിപ്പ് വൈറൽ

by admin

ഉപയോഗം കഴിഞ്ഞാല്‍ വൈദ്യുതോപകരണങ്ങള്‍ ഓഫ് ആക്കണമെന്ന കാര്യം നമ്മളില്‍ പലരും മറക്കാറുണ്ട്. അത്തരത്തില്‍ ഒരു അനുഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ബംഗളുരുവില്‍ താമസിക്കുന്ന ഒരു യുവാവാണ് വൈറലായ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. ഫ്‌ളാറ്റില്‍ തന്നോടൊപ്പം താമസിക്കുന്ന സുഹൃത്തിന് പറ്റിയ അബദ്ധമാണ് അദ്ദേഹം എക്‌സില്‍ കുറിച്ചത്.

ജനുവരി 22നാണ് ആദിത്യ ദാസ് എന്ന യുവാവ് എക്‌സില്‍ ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്. എട്ട് ലക്ഷത്തോളം പേരാണ് ഇതിനോടകം പോസ്റ്റ് കണ്ടത്. നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റുകളുമായെത്തി. കറന്റ് ബില്ല് എത്രയായെന്നായിരുന്നു പലരുടെയും ചോദ്യം.” കറന്റ് ബില്ല് എത്രയായി എന്നാണ് പലരും ചോദിക്കുന്നത്. ഒക്ടോബറിന് ശേഷം കറന്റ് ബില്ല് കിട്ടിയിട്ടില്ല. മിക്കവാറും ബില്ലടയ്ക്കാന്‍ വായ്പ എടുക്കേണ്ടി വരും,” എന്നാണ് യുവാവ് മറുപടി നല്‍കിയത്.” ഇന്ത്യയില്‍ വീടുപൂട്ടി പോകുമ്ബോള്‍ വാട്ടര്‍ ഹീറ്റര്‍ ഓഫ് ചെയ്യുന്ന രീതി നിലവിലുണ്ട്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍വാട്ടര്‍ ഹീറ്റര്‍ എപ്പോഴും ഓണ്‍ ആക്കിയിടാറുണ്ട്. യാതൊരു പ്രശ്‌നവുമുണ്ടാകാറില്ല,” എന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

അതേസമയം പുതി വാട്ടര്‍ ഹീറ്ററുകള്‍ക്ക് സെന്‍സറുകളുണ്ടെന്നും അതിനാല്‍ നിശ്ചിത താപനില കഴിഞ്ഞാല്‍ അവ തനിയെ ഓഫ് ആകാറുണ്ടെന്നും ചിലര്‍ കമന്റ് ചെയ്തു.” മുമ്ബ് വാട്ടര്‍ ഹീറ്ററുകള്‍ക്ക് സെന്‍സറുകള്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ അവയിലെ ഹീറ്റിംഗ് കോയില്‍ അമിതമായി ചൂടായി ഹീറ്റര്‍ തകരാറിലാകുന്നതും സ്ഥിരമായിരുന്നു,” എന്നൊരാള്‍ കമന്റ് ചെയ്തു. അതിനാല്‍ ദിവസങ്ങളോളം വീടുപൂട്ടി പോകുന്നവര്‍ വാട്ടര്‍ ഹീറ്റര്‍ പോലുള്ള വീട്ടിനുള്ളിലെ വൈദ്യുതോപകരണങ്ങള്‍ ഓഫാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിരവധി പേര്‍ കമന്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group