Home Featured ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വോൾവോ ബസുകൾക്ക് പകരം വൈദ്യുതബസുകൾ വരുന്നു.

ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വോൾവോ ബസുകൾക്ക് പകരം വൈദ്യുതബസുകൾ വരുന്നു.

by admin

ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വോൾവോ ബസുകൾക്ക് പകരം വൈദ്യുതബസുകൾ വരുന്നു. വിമാനത്താവളം റൂട്ടിൽ അടുത്ത മാസത്തോടെ വൈദ്യുത ബസുകൾ ഇറക്കാനാണ് ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ലക്ഷ്യമിടുന്നത്. വോൾവോ ബസുകൾ നഷ്ടത്തിലാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.വർഷങ്ങളായി തുടരുന്ന വോൾവോ ബസ് സർവീസ് ബി.എം.ടി.സി.ക്ക് ബാധ്യതയാണ്. വൈദ്യുത ബസുകൾ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം കോർപ്പറേഷന്റെ പ്രവർത്തന ചെലവും കുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നഗരത്തിലെ പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ബി.എം.ടി.സി. യുടെ നീക്കത്തിന്റെ ഭാഗമായിട്ടാണ് വൈദ്യുതി ബസുകൾ ഇറക്കുന്നത്. നഗരത്തിൽ വോൾവോ ബസുകൾക്ക് പകരം പുതിയ 320 എ.സി. വൈദ്യുതി ബസുകളാണ് ബി.എം.ടി.സി. പുറത്തിറക്കുന്നത്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പൊതുഗതാഗതത്തിലേക്കുള്ള മാറ്റം അടയാളപ്പെടുത്തുന്നതാകും ഈ ബസുകൾ. അശോക് ലെയ്ലാൻഡാണ് വൈദ്യുത ബസുകൾ ലഭ്യമാക്കുന്നത്.

ഫെമിനിസ്റ്റ് യുവതിക്ക് വരനെ ആവശ്യമുണ്ട്; വേണ്ടത് 20 ഏക്കറില്‍ ബംഗ്ലാവുള്ള കുക്കിംഗ് അറിയുന്ന യുവാവിനെ, കീഴ്ശ്വാസം വിടുന്നവര്‍ പറ്റില്ല

പത്രങ്ങളിലും മാട്രി മോണിയല്‍ സൈറ്റുകളിലും എന്തിന് ഫേസ്ബുക്കില്‍ വരെ ഇപ്പോള്‍ വിവാഹ പരസ്യം കാണാറുണ്ട്. അത്തരത്തില്‍ വരനെ തേടി യുവതി നല്‍കിയ പത്ര പരസ്യമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.എന്താണ് ഒരു വിവാഹ പരസ്യം ഇത്രമാത്രം വൈറലാകാൻ എന്നല്ലേ ചിന്തിക്കുന്നത്? യുവതിയുടെ ഡിമാൻഡ് തന്നെയാണ് അതിനുകാരണം. ഫെമിനിസ്റ്റ് എന്നാണ് യുവതി സ്വയം വിശേഷിപ്പിക്കുന്നത്. മുപ്പതുകാരിയായ യുവതി വിദ്യാസമ്ബന്നയാണെന്ന് പരസ്യത്തില്‍ പറയുന്നു.ഷോർട്ട് ഹെയറെണെന്നും സോഷ്യല്‍ സെക്ടറിലാണ് ജോലിയെന്നൊക്കെ ഇതില്‍ വിശദീകരിക്കുന്നുണ്ട്. വരന് പ്രായം ഇരുപത്തിയഞ്ചിനും ഇരുപത്തിയെട്ടിനുമിടയിലായിരിക്കണം.

സുമുഖനും സുന്ദരനുമായിരിക്കണം. ബിസിനസുകാരായ ദമ്ബതികളുടെ ഏകമകനായിരിക്കണമെന്നതാണ് അടുത്ത ഡിമാൻഡ്. കുറഞ്ഞത് ഇരുപത് ഏക്കറിലെങ്കിലും ഒരു ബംഗ്ലാവ് ഉണ്ടായിരിക്കണം. പാചകം അറിഞ്ഞിരിക്കണം. കീഴ്‌വായുവിന്റെ പ്രശ്നമുള്ളവരെയും ഏമ്ബക്കമിടുന്നവരെയും വേണ്ട.താത്പര്യമുള്ളവർ ബന്ധപ്പെടേണ്ട മെയില്‍ ഐഡിയും പരസ്യത്തിനൊപ്പം നല്‍കിയിട്ടുണ്ട്. ഇത് ഏത് പത്രത്തിലാണ് വന്നതെന്നോ, എവിടെയുള്ള ആളാണ് പരസ്യം കൊടുത്തതെന്നോ വ്യക്തമല്ല. എന്നിരുന്നാലും നിരവധി പേരാണ് പരസ്യം ഷെയർ ചെയ്തുകൊണ്ടിരിക്കുന്നത്. രസകരമായ കമന്റുകളും ഇതിനുവരുന്നുണ്ട്. ആരെങ്കിലും വെറുതെ പറ്റിക്കാൻ വേണ്ടി പരസ്യം കൊടുത്തതാണോയെന്ന് വ്യക്തമല്ല.

You may also like

error: Content is protected !!
Join Our WhatsApp Group