ബെംഗളുരു; മാലിന്യം പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടാൻ മാർഷലുമാർക്കൊപ്പം ഇനി മുതൽ വൊളന്റിയർമാരും രംഗത്ത്.ഇത്തരത്തിൽ 641 വൊളന്റിയർമാർക്കാണ് പരിശീലനം നൽകിയിരിക്കുന്നത്.
മാലിന്യ നിർമാർജനത്തിൽ നഗര വാസികളെക്കൂടി ഉൾപ്പെടുത്തുന്ന ശുചിമിത്ര പദ്ധതിയിൽ വൊളന്റിയർമാരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നവരാണിവർ.ഓരോ വാർഡിലെയും ബ്ലോക്ക്, ലെയ്ൻ തലത്തിലുള്ള മാലിന്യ നിർമാർജനത്തിനും ബോധവത്ക്കരണത്തിനുമാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുക.പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാനും അധികാരം നൽകിയിരിക്കുന്ന ഇവർക്ക് ബിബിഎംപി തിരിച്ചറിയൽ കാർഡുകളും നൽകും.