Home Featured പ്രണയം നടിച്ച്‌ പീഡനം; വ്‌ളോഗര്‍ ജുനെെദ് അറസ്റ്റില്‍

പ്രണയം നടിച്ച്‌ പീഡനം; വ്‌ളോഗര്‍ ജുനെെദ് അറസ്റ്റില്‍

by admin

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍.വഴിക്കടവ് സ്വദേശി ചോയ്തല വീട്ടില്‍ ജുനൈദിനെയാണ് മലപ്പുറം പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ പി വിഷ്ണുവിന്റ നേതൃത്വത്തിലുളള സംഘം ബാഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ വഴിയാണ് പ്രതി യുവതിയുമായി പരിചയപ്പെട്ടത്.പ്രണയം നടിച്ച്‌ വിവാഹം വാഗ്ദാനം നല്‍കി രണ്ട് വര്‍ഷത്തോളമായി ലോഡ്ജുകളിലും ഹോട്ടലുകളിലും എത്തിച്ച്‌ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടും എന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

യുവതിയുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി വിദേശത്തേക്ക് കടക്കുകയായിരുന്ന പ്രതിയെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ഇന്‍സ്‌പെക്ടര്‍ പി വിഷ്ണുവിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിയമനടപടികള്‍ക്ക് ശേഷം പ്രതിയെ ഇന്ന് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് കോടതിയില്‍ ഹാജരാക്കും.

അപ്രതീക്ഷിതമായി രണ്ടാമതും ഗര്‍ഭിണി! പൊട്ടിക്കരഞ്ഞു വ്ളോഗര്‍ ഫാമിലി, വൈറല്‍ |

ഡാനീസ് ഡേയ്സ്’ എന്ന യൂട്യൂബ് ചാനലിലൂടെ ഒട്ടേറെ ആരാധകരെ സമ്ബാദിച്ച വ്ലോഗര്‍മാരാണ് അശ്വതിയും ഡാനിയും. ഒന്നിച്ച്‌ ഭക്ഷണമുണ്ടാക്കുന്നതും പരസ്പരമുള്ള സംഭാഷണങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.എന്നാല്‍ അടുത്തകാലത്ത് ഇവര്‍ ചെയ്ത ഒരു വിഡ‍ിയോ വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. അശ്വതി രണ്ടാമത് ഗര്‍ഭിണിയായ വിവരം അറിഞ്ഞപ്പോഴുള്ള പ്രതികരണമായിരുന്നു വി‍ഡ‍ിയോ. അതില്‍ അശ്വതി പൊട്ടിക്കരയുന്നത് കാണാം. മൂത്തമകള്‍ക്ക് ഒന്നര വയസേ ആയുള്ളു എന്നുപറഞ്ഞാണ് വിലാപം.വിഡിയോ കണ്ടവരില്‍ പലരും ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഭാവിയില്‍ ഇത് വലിയ മാനസികാഘാതം ഉണ്ടാക്കുമെന്ന് വിമര്‍ശനമുയര്‍ത്തി.

കാര്യങ്ങള്‍ മനസിലാകുന്ന പ്രായമെത്തുമ്ബോള്‍ കുഞ്ഞ് ഈ വിഡിയോ കണ്ടാല്‍ താന്‍ അച്ഛനമ്മമാര്‍ ആഗ്രഹിക്കാതെ പിറന്ന കുട്ടിയാണല്ലോ എന്ന് ചിന്തിക്കില്ലേ എന്നാണ് വിമര്‍ശകര്‍ ഉയര്‍ത്തിയ ചോദ്യം. ഇതിന് മറുപടിയുമായി അശ്വതിയും ഡാനിയും പുതിയ വിഡിയോ പോസ്റ്റ് ചെയ്തു.വളരെപ്പെട്ടെന്ന് വീണ്ടും ഗർഭിണിയെന്ന കാര്യം വൈകാരികമായി ഉള്‍ക്കൊള്ളാൻ സാധിച്ചില്ലെന്നാണ് പ്രധാന വിശദീകരണം. മൂത്ത മകള്‍ക്ക് രണ്ടുവയസാവും വരെ മുഴുവന്‍ സമയവും അവള്‍ക്കായി ചെലവിടണമെന്നായിരുന്നു തന്‍റെ സ്വപ്നമെന്ന് അശ്വതി പറയുന്നു.

അതുകൊണ്ടാണ് വിവരമറിഞ്ഞപ്പോള്‍ അങ്ങനെ പ്രതികരിച്ചത്. അല്ലാതെ രണ്ടാമത്തെ കുഞ്ഞിന്‍റെ വരവില്‍ മനോവേദന ഉണ്ടായതുകൊണ്ടല്ല എന്നും അവര്‍ വ്യക്തമാക്കി. ഈ വിഡിയോയ്ക്ക് താഴെയും കമന്‍റുകളുടെ പൂരമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group