ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ജയലളിതയുടെ തോഴിയായിരുന്ന വി.കെ. ശശികല. ഇത് സംബന്ധിച്ച് അനുയായികളുമായി ചർച്ച നടത്തി. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് രാമനാഥപുരത്ത് പ്രഖ്യാപനം നടത്തിയേക്കും.പൊതുയോഗത്തിനായി പന്തൽ നിർമാണം തുടങ്ങി.നിയമസഭ തിരഞ്ഞെടുപ്പിൽ ശശികല രൂപീകരിക്കുന്ന പാർട്ടി 40 മണ്ഡലങ്ങളിൽ മത്സരിച്ചേക്കും.എഐഎഡിഎംകെയിൽ തിരിച്ചെത്താനുള്ള ശ്രമങ്ങൾ പാളിയതോടെയാണ് പുത്തൻ നീക്കമെന്നാണ് വിലയിരുത്തൽ.2027 ജനുവരി 27 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ശശികലക്ക് അയോഗ്യതയുണ്ട്.ശശികലയുടെ പാർട്ടി മത്സരിച്ചാൽ തെക്കൻ തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് തിരിച്ചടി നേരിടും. അതിനാൽ പാർട്ടി പ്രഖ്യാപന നീക്കം ശശികലയുടെ സമ്മർദ്ദതന്ത്രം എന്ന സംശയത്തിലാണ് ഇപിഎസ് പക്ഷം. ഐഎഡിഎംകെ നിലവിൽ എൻഡിഎ മുന്നണിയ്ക്ക് ഒപ്പമാണ്.പുതിയ പാർട്ടി രൂപീകരിച്ച് മത്സരിച്ച് മത്സരത്തിനിറങ്ങിയാൽ ഐഎഡിഎംകെ വോട്ട് ബാങ്കിൽ വിള്ളലുണ്ടായേക്കും. ഇത് എൻഡിഎക്ക് തിരിച്ചടിയാകും. ശശികലയുടേത് സമ്മർദ്ദതന്ത്രമാണെന്നാണ് ഇപിഎസ് പക്ഷം സംശയിക്കുന്നത്. പ്രധാനമന്ത്രി മോദിക്ക് ശശികലയോട് നീരസമുണ്ടെന്നാണ് എൻഡിഎയിലെ സംസാരം.
എൻഡിഎയ്ക്ക് തിരിച്ചടി; വി.കെ.ശശികല പുതിയ പാർട്ടി രൂപീകരിക്കുന്നു
previous post