ബംഗളൂരു: മംഗളൂരു-ബംഗളൂരു പാതയില്‍ ജൂലൈ എട്ടുമുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും.180 ഡിഗ്രി വരെ തിരിക്കാവുന്ന സീറ്റുകള്‍, ഡിജിറ്റല്‍ ഡിസ്പ്ലേ സംവിധാനം, ഫ്രിഡ്ജ്, സ്പീക്കറുകള്‍, സി.സി. ടി.വി, വൈ-ഫൈ, പ്രത്യേക മൊബൈല്‍ ചാര്‍ജിങ്ങ് പോയിന്റുകള്‍, ഭക്ഷണം കഴിക്കാന്‍ സീറ്റിനുമുന്നില്‍ ഘടിപ്പിച്ചിച്ച മടക്കിവെക്കാവുന്ന ടേബിള്‍, വീല്‍ചെയറിനുള്ള പ്രത്യേക സൗകര്യം തുടങ്ങിയവയെല്ലാം വിസ്താഡോം കോച്ചുകളിലുണ്ട്.
ശനിയാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ബംഗളൂരു – മംഗളൂരു റൂട്ടില്‍ സുബ്രഹ്‌മണ്യ റോഡിനും ശക്ലേഷ്പുരിനും ഇടയിലുള്ള പാതയിലാണ് ഏറ്റവും കൂടുതല്‍ പ്രകൃതി ഭംഗി ആസ്വദിക്കാനാകുക.
ശനിയാഴ്ച മുതല്‍ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. ബംഗളൂരു – മംഗളൂരു റൂട്ടില്‍ സുബ്രഹ്‌മണ്യ റോഡിനും ശക്ലേഷ്പുരിനും ഇടയിലുള്ള പാതയിലാണ് ഏറ്റവും കൂടുതല്‍ പ്രകൃതി ഭംഗി ആസ്വദിക്കാനാകുക.
യശ്വന്തപുര്‍- കാര്‍വാര്‍- യശ്വന്തപുര്‍ എക്സ്പ്രസ് സ്പെഷ്യല്‍ (06211/06212), യശ്വന്തപുര്‍- മംഗളൂരു- യശ്വന്തപുര്‍ എക്സ്പ്രസ് സ്പെഷ്യല്‍ (06575/ 06576) , യശ്വന്ത്പുര്‍- മംഗളൂരു – യശ്വന്തപുര എക്സ്പ്രസ് (06539/ 06540) എന്നീ ട്രെയിനുകളിലായിരിക്കും വിസ്താഡോം കോച്ചുകള്‍ ഘടിപ്പിക്കുക.