Home Featured അത്യാഢംബരം, രാജ്യത്തെ ആദ്യ എസി റെയില്‍വേ ടെര്‍മിനല്‍ ബെംഗളൂരുവില്‍ : മലയാളിക്കും ഗുണം

അത്യാഢംബരം, രാജ്യത്തെ ആദ്യ എസി റെയില്‍വേ ടെര്‍മിനല്‍ ബെംഗളൂരുവില്‍ : മലയാളിക്കും ഗുണം

by admin

എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള സര്‍ എം. വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനല്‍ 314 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മിച്ചിരിക്കുന്നത്.എറണാകുളത്തേക്കും കൊച്ചുവേളിയിലേക്കും പ്രതിവാര ട്രെയിനുകള്‍.

ബെംഗളൂരു: അന്താരാഷ്‌ട്ര വിമാനത്താവളങ്ങള്‍ക്ക് സമാനമായി നിര്‍മിച്ച ബെംഗളൂരുവിലെ അള്‍ട്രാ-ലക്ഷ്വറി റെയില്‍വേ ടെര്‍മിനലായ സര്‍ എം. വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിച്ചു. രാജ്യത്തെ ആദ്യത്തെ എസി ടെര്‍മിനലാണിത്. ബെംഗളൂരുവിലെ ബാനസവാടിക്കും ബൈയ്യപ്പനഹള്ളിക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന എം. വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനല്‍ ബെംഗളൂരുവിലെ മൂന്നാമത്തെ പ്രധാനപ്പെട്ട ടെര്‍മിനലാണ്.

അള്‍ട്രാ ലക്ഷ്വറിയില്‍ സര്‍ എം. വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനല്‍; രാജ്യത്ത് ആദ്യം
മലയാളിക്കും ഗുണം: ടെര്‍മിനലിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടക്കാനിരിക്കെയാണ് തിങ്കളാഴ്‌ച മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങിയത്. എറണാകുളം ട്രൈ-വീക്ക്‌ലി എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോയതോടെയാണ് റെയില്‍വേ സ്റ്റേഷന്‍റെ പ്രവര്‍ത്തനമാരംഭിച്ചത്. ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഇതേ ട്രെയിന്‍ വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനല്‍ വഴി എറണാകുളത്തേക്ക് പോകും. എറണാകുളത്ത് നിന്നും വരുന്ന ട്രെയിന്‍ തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സ്റ്റേഷനിലെത്തുക.

ജൂണ്‍ 10 മുതല്‍ കൊച്ചുവേളി ബൈ-വീക്ക്‌ലി ഹംസഫര്‍ എക്‌സ്പ്രസ് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നരം 7 മണിക്ക് എം. വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനലില്‍ നിന്നും പുറപ്പെടും. കൊച്ചുവേളിയില്‍ നിന്നും മെയ്‌ 11 മുതല്‍ പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാവിലെ 10.10ന് വിശ്വേശ്വരയ്യ റെയില്‍വേ സ്റ്റേഷനിലെത്തും. വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് കൊച്ചുവേളിയില്‍ നിന്നുള്ള ട്രെയിന്‍ ബെംഗളൂരുവില്‍ എത്തുക.

ബെംഗളൂരുവില്‍ നിന്ന് പട്‌നയിലേക്കുള്ള പ്രതിവാര ഹംസഫര്‍ എക്‌സ്പ്രസ് ജൂണ്‍ 12 മുതല്‍ ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 1.50ന് പുറപ്പെടും. പട്‌നയില്‍ നിന്ന് വരുന്ന ട്രെയിന്‍ ശനിയാഴ്‌ചകളില്‍ ബെംഗളൂരുവിലെത്തും. എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള സര്‍ എം. വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനല്‍ 314 കോടി രൂപ മുതല്‍മുടക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനും യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനും കഴിഞ്ഞാല്‍ മൂന്നാമത്തെ പ്രധാന ടെര്‍മിനലാണ് വിശ്വേശ്വരയ്യ റെയില്‍വേ ടെര്‍മിനലെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.സോളാര്‍ മേല്‍ക്കൂരയും മഴവെള്ള സംഭരണ സംവിധാനവും സ്റ്റേഷനില്‍ ഒരുക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group