ബെംഗളൂരു : വിഷു അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള പതിവ് സർവീസുകളിലും പ്രത്യേകസർവീസുകളിലും ടിക്കറ്റ് തീർന്നതിനാൽ കൂടുതൽ പ്രത്യേക ബസ്സുകൾ അനുവദിച്ച് കർണാടക ആർടിസി.
നിലവിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പത്ത് പ്രത്യേക സർവീസുകളിലായി 190 ടിക്കറ്റുകൾ ലഭ്യമാണ്. എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് രണ്ട് സർവീസുകൾ വീതവും മൂന്നാർ, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ഓരോ സർവീസു വീതവുമാണ് അനുവദിച്ചിട്ടുള്ളത്.
ഈ ബസുകളിലെ ടിക്കറ്റ് തീരുന്നതനുസരിച്ച് കൂടുതൽ പ്രത്യേക സർവീസുകൾ അനുവദിക്കുമെന്ന് കർണാടക ആർടിസി അധികൃതർ അറിയിച്ചു.ഈസ്റ്ററിനോടനുബന്ധിച്ച് കർണാടക ആർടിസി ബസുകളിൽ ഏതാനും ടിക്കറ്റുകൾ ബാക്കിയുണ്ട്. വരുംദിവസങ്ങളിൽ ഈ ടിക്കറ്റുകളും തീരുന്നതനുസരിച്ച് പ്രത്യേക സർവീസുകൾ അനുവദിക്കും.