Home Featured ഈസ്റ്റർ, വിഷു: വഴിമുട്ടി ബെംഗളൂരു മലയാളികൾ നാട്ടിലേക്ക് ടിക്കറ്റില്ല

ഈസ്റ്റർ, വിഷു: വഴിമുട്ടി ബെംഗളൂരു മലയാളികൾ നാട്ടിലേക്ക് ടിക്കറ്റില്ല

by admin

കണ്ണൂർ അവധിക്ക് ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കെത്താൻ വഴിയില്ലാതെ മലയാളികൾ ദുരിതത്തിൽ എല്ലാ ആഘോഷ കാലത്തും മലയാളികൾ അനുഭവിക്കുന്ന ദുരിതത്തിൽ ഇക്കുറിയും അറുതിയില്ല. ഈസ്റ്ററിനും വിഷുവിനും നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കിട്ടാത്ത സ്ഥിതിയാണ്. സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുമില്ല. യാത്രാദുരിതം തീർക്കാൻ ഈ റൂട്ടിൽ സ്പെഷൽ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾക്ക് കഴുത്തറുപ്പൻ നിരക്കാണ് ഈടാക്കുന്നത്. അധികതുക ചെലവാക്കിയെങ്കിലും ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചാലും സീറ്റുകൾ പരിമിതം. ഈസ്റ്ററിനു ശേഷവും വിഷുവിനു ശേഷവും തിരികെപ്പോകാനുള്ള ടിക്കറ്റിന്റെ സ്ഥിതിയും ഇതുതന്നെ. തത്കാൽ ടിക്കറ്റ് ഓൺലൈൻ ആയി എടുക്കാനുള്ള ബുദ്ധിമുട്ടും യാത്രക്കാരെ വലയ്ക്കുന്നു. യാത്ര പുറപ്പെടുന്നതിന്റെ തലേന്നു മാത്രമേ തത്കാൽ ബുക് ചെയ്യാനാകൂ എന്നതിനാൽ സീറ്റ് ഉറപ്പിക്കാതെ യാത്ര നടക്കുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.

സ്വകാര്യ ബസുകളും ആഘോഷ വേളകളിൽ അധികനിരക്ക് ഈടാക്കുന്നത്. യാത്രക്കാർക്ക് തിരിച്ചടിയാണ്. ഇരട്ടിയിലേറെയാണ് ആഘോഷദിനങ്ങളിൽ ബസ് നിരക്ക് കൂട്ടുന്നത്. മൂന്നോ നാലോ പേരുണ്ടെങ്കിൽ യാത്ര കാറിലേക്കു മാറ്റുന്നതാണ് ലാഭകരവും സൗകര്യപ്രദവുമെന്നും ബെംഗളൂരു മലയാളികൾ പറയുന്നു.

ആഘോഷ ദിവസങ്ങളിൽ മാത്രമല്ല, വേനലവധിക്കാലമായ മേയ് അവസാനം വരെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ഈ റൂട്ടുകളിൽ ട്രെയിൻ ടിക്കറ്റ് ബാക്കിയുള്ളത്. ഈസ്റ്റർ, വിഷു ദിനങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും വിമാന ടിക്കറ്റ് നിരക്കും സാധാരണ ദിനങ്ങളുടെ ഇരട്ടിയോളമാണ്.

ആഘോഷ ദിവസങ്ങളിലെയും വേനലവധിക്കാലത്തെയും തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ സ്പെഷൽ ട്രെയിനുകൾ ഓടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പലപ്പോഴും സ്പെഷൽ ട്രെയിനുകൾ ഓടിക്കുമ്പോൾ അറിയിപ്പ് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ മാത്രമാണ് ലഭിക്കുന്നത് ഒന്നോ രണ്ടോ ആഴ്ചകൾക്കു മുൻപേ ഇതു സംബന്ധിച്ച അറിയിപ്പു ലഭിച്ചാൽ യാത
ട്രെയിനിലേക്ക് മാറ്റാൻ സാധിക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

തബേബുയ പൂത്തു; പിങ്കണിഞ്ഞ് അതിസുന്ദരിയായി ബെംഗളൂരു ചിത്രങ്ങൾ വൈറൽ

ബെംഗളൂരു: പിങ്ക് ട്രമ്പറ്റ് മരത്തിൽ വിരിഞ്ഞ മനോഹരമായ പൂക്കളാൽ പിങ്ക് നിറത്തിൽ അതിസുന്ദരിയായി ബെംഗളൂരു, നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പിങ്ക് നിറത്തിലുള്ള ഈ പൂക്കളുടെ ചിത്രം പങ്കുവയ്ക്കുന്നത്.

തബേബുയ റോസ, പിങ്ക് പൂയി എന്നിങ്ങനെയുള്ള പേരുകളിലും പിങ്ക് ട്രമ്പറ്റ് അറിയപ്പെടുന്നു. ഒരു തരം നിയോട്രോപിക്കൽ മരമായ ഇത് കൂടുതലായും കണ്ടുവരുന്നത് തെക്കൻ മെക്സിക്കോയിലാണ്. ഇത് സാധാരണയായി ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂക്കും. ഓഗസ്റ്റ്, സെപ്റ്റംബർ, ഏപ്രിൽ, മെയ് മാസങ്ങളിലും പൂക്കാറുണ്ട്. പിങ്ക് ട്രമ്പറ്റ് മരങ്ങൾ നിയോട്രോപിക് സ്വഭാവമുള്ളതും വരണ്ട കാലാവസ്ഥയിൽ വളരുന്നതുമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group