ബെംഗളൂരു: വിഷു പ്രമാണിച്ച് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസി 31 പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളുണ്ടാകുക. 13-നുമാത്രം 23 സര്‍വീസുകള്‍ നടത്തും. ആകെ സര്‍വീസുകളില്‍ 19 എണ്ണവും ഐരാവത് ക്ലബ് ക്ലാസ് ബസുകളാണ്.
കേരള ആര്‍ടിസിയും വിഷുവിനോടനുബന്ധിച്ച് പ്രത്യേക സര്‍വീസുകളുമായി രംഗത്തുണ്ട്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ പ്രഖ്യാപിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
ഉച്ചത്തില്‍ പാട്ടുവെച്ചതിനെ എതിര്‍ത്തു; ഡല്‍ഹിയില്‍ ഗര്‍ഭിണി വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: പാട്ടിന്‍റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട ഗര്‍ഭിണിയെ അയല്‍വാസി വെടിവച്ചു കൊന്നു. ഡല്‍ഹി സ്വദേശിയായ 30-കാരി രഞ്ജുവാണ് മരിച്ചത്.ഡല്‍ഹിയിലെ സിരാസ്പൂരിലാണ് സംഭവം. വെടിയേറ്റ് ഗര്‍ഭം അലസിയ യുവതി ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവത്തില്‍ രഞ്ജുവിന്‍റെ അയല്‍വാസിയായ ഹരീഷിനെയും തോക്കിന്‍റെ ഉടമസ്ഥനായ ഇയാളുടെ സുഹൃത്ത് അമിത്തിനെയും പോലീസ് അറസ്റ്റു ചെയ്തു.
ഏപ്രില്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹരീഷിന്‍റെ വീട്ടില്‍ നടന്ന ഒരു ചടങ്ങിന്‍റെ ഭാഗമായി ഡിജെ സംഘടിപ്പിച്ചിരുന്നു. ഉച്ചത്തില്‍ ശബ്ദം പുറത്തുകേട്ടതോടെ പാട്ടിന്‍റെ ശബ്ദം കുറയ്ക്കാന്‍ ഹരീഷിന്‍റെ വീടിന് എതിര്‍വശത്തു താമസിക്കുന്ന രഞ്ജു ആവശ്യപ്പെടുകയും ഇതില്‍ പ്രകോപിതനായ ഇയാള്‍ തോക്കെടുത്ത് യുവതിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.