നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. 2015ല്‍ പുറത്തിറങ്ങിയ ചിത്രം പറഞ്ഞ പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട് ഏറെ പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു.ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ നമിത പ്രമോദ് ആയിരുന്നു നായിക. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്ബോള്‍ രണ്ടാം ഭാഗം വരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.ബിബിൻ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നായിരുന്നു അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥ ഒരുക്കിയത്. വിഷ്ണുവാണ് രണ്ടാം ഭാഗം വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുന്നതും. ഡാൻസ് പാര്‍ട്ടി എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ വേദിയില്‍ ആയിരുന്നു പ്രഖ്യാപനം.
“അമര്‍ അക്ബര്‍ അന്തോണിയുടെ ഒരു സീക്വല്‍ നമ്മള് പ്ലാൻ ചെയ്യുന്നുണ്ട്. കാര്യങ്ങള്‍ എല്ലാം ശരിയായി കഴിയുമ്ബോള്‍ വഴിയെ അറിയിക്കാം. ഷാഫി സാറിന് വേണ്ടി ഒരു തിരക്കഥ എഴുതി കൊണ്ടിരിക്കയാണ്”, എന്നാണ് വിഷ്ണു പറഞ്ഞത്. നിറഞ്ഞ ഹര്‍ഷാരവത്തോടെ ആണ് വിഷ്ണുവിന്റെ വാക്കുകള്‍ കാണികള്‍ ഏറ്റെടുന്നത്.സിനിമ റിലീസ് ചെയ്ത് ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറവും അമര്‍ അക്ബര്‍ അന്തോണിക്ക് പ്രേക്ഷകര്‍ ഏറെയാണ്.
ഒരേ കോളനിയില്‍ താമസിക്കുന്ന മൂന്ന് ബാച്ചിലര്‍ സുഹൃത്തുക്കളായാണ് ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവര്‍ എത്തുന്നത്. ആഡംബര ജീവിതം നയിക്കുക, പട്ടായ സന്ദര്‍ശിക്കുക എന്നിവയാണ് അവരുടെ ലക്ഷ്യം. ഇവരെ ചുറ്റിപ്പറ്റിയും അവര്‍ക്ക് ചുറ്റുമുള്ള മനുഷ്യരുടെ ജീവിതവുമാണ് ചിത്രം പറഞ്ഞത്. 2015ല്‍ റിലീസ് ചെയ്യുമ്ബോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം അൻപത് കോടി ക്ലബ്ബില്‍ ഇടംപിടിച്ചു എന്നാണ് പറയപ്പെടുന്നത്. ആസിഫ് അലി, ബിന്ദു പണിക്കര്‍, മീനാക്ഷി, കലാഭവന്‍ ഷാജോണ്‍, കെപിഎസ് സി ലളിത തുടങ്ങി ഒട്ടനവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരന്നിരുന്നു.