Home Featured വിഷ്ണു ബിഗ്ഗ്‌ബോസ് ഹൗസിൽനിന്ന് പുറത്ത്

വിഷ്ണു ബിഗ്ഗ്‌ബോസ് ഹൗസിൽനിന്ന് പുറത്ത്

by admin

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് എണ്‍പത്തിനാല് ദിവസം പിന്നിടുമ്ബോള്‍ ഒരു മത്സരാര്‍ത്ഥി കൂടി ഹൗസിനോട് വിട പറഞ്ഞു. ശനിയാഴ്ച നടന്ന എവിക്ഷൻ പ്രക്രിയയില്‍ വിഷ്ണു ജോഷി പുറത്തായി. ഹൗസില്‍ അവശേഷിച്ചിരുന്ന പത്ത് പേരില്‍ ഏറ്റവും ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ആയിരുന്നു വിഷ്ണു ജോഷി.

വീക്ക്ലി ടാസ്ക്കില്‍ അടക്കം പലപ്പോഴും സ്വയം ബലിയാടായി ഗെയിം ചെയ്ഞ്ചിങ് മൊമന്റുകള്‍ സമ്മാനിക്കാനും വിഷ്ണുവിന് സാധിച്ചിരുന്നു. പലരുടേയും ടോപ്പ് ഫൈവ് പ്രെഡിക്ഷൻ ലിസ്റ്റില്‍ വിഷ്ണു ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ വിഷ്ണു പുറത്തായത് ന്യായമല്ലെന്നാണ് പ്രേക്ഷകരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്.

ഒരു ബോക്സില്‍ എവിക്ടാകാൻ പോകുന്ന മത്സരാര്‍ത്ഥിയുടെ പേര് രേഖപ്പെടുത്തി ബിഗ് ബോസ് ഹൗസിലേക്ക് കൊടുത്ത് അയച്ചു. ശേഷം മോഹൻലാലിന്റെ നിര്‍ദേശപ്രകാരം സെറീന പെട്ടി തുറന്ന് കാര്‍ഡിലുള്ള പേര് വായിച്ചു.

വിഷ്ണുവാണ് എവിക്ടായതെന്ന് സെറീന പറഞ്ഞതും മത്സരാര്‍ത്ഥികളും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടി. സോഷ്യല്‍മീഡിയയില്‍ നടന്ന പോളുകളിലെല്ലാം ഏറ്റവും കുറവ് വോട്ട് ലഭിച്ചത് സെറീനയ്ക്കും നാദിറയ്ക്കുമായിരുന്നു.

അതുകൊണ്ട് തന്നെ വിഷ്ണു ജോഷിയാണ് പുറത്തായതെന്ന് ഉള്‍ക്കൊള്ളാൻ പ്രേക്ഷകര്‍ക്കും കഴിഞ്ഞില്ല. വിഷ്ണുവും താൻ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഷോക്കിങായിരുന്നുവെന്നും പറയുന്നുണ്ടായിരുന്നു. വിഷ്ണുവിന്റെ എവിക്ഷൻ ഏറ്റവും കൂടുതല്‍ ബാധിച്ചത് അടുത്ത സുഹൃത്തുക്കളായ അഖില്‍ മാരാരെയും ഷിജുവിനെയുമാണ്.

വിഷ്ണുവിനെ ആദ്യം കെട്ടിപിടിച്ച്‌ ആശ്വസിപ്പിച്ചതും അഖിലായിരുന്നു. ഞാനുണ്ട് പുറത്ത് എന്നാണ് അഖില്‍ വിഷ്ണുവിനെ കെട്ടിപിടിച്ച്‌ പറഞ്ഞത്. ‘ഷോക്കിങാണ്… ഇത് ഗെയിമാണെന്ന് എല്ലാവരെക്കാളും നന്നായി എനിക്ക് അറിയാം. പോയിട്ട് തിരിച്ചുവരാം. എല്ലാവര്‍ക്കും ആശംസകള്‍….’ എന്നാണ് വിടവാങ്ങല്‍ പ്രസംഗത്തില്‍ വിഷ്ണു പറഞ്ഞത്.

നല്ലൊരു സുഹൃത്തായി എപ്പോഴും താനുണ്ടാകുമെന്നാണ് അനിയൻ മിഥുൻ വിഷ്ണുവിനോട് പറഞ്ഞത്. ഹൗസില്‍ പരസ്പരം ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടിയിട്ടുള്ളത് ജുനൈസും വിഷ്ണുവുമാണ്. വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് പറഞ്ഞാണ് വിഷ്ണുവിനെ ജുനൈസ് യാത്രയാക്കിയത്.

പുറത്താകില്ലെന്ന അഹങ്കാരം കാരണം താൻ പെട്ടിപോലും മര്യാദയ്ക്ക് പാക്ക് ചെയ്തിരുന്നില്ലെന്നും വിഷ്ണു ഇടയ്ക്ക് പറയുന്നുണ്ട്. പുറത്തായ മത്സരാര്‍ത്ഥി ശ്രുതി ലക്ഷ്മിയെ കുറിച്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ വിഷ്ണുവിന് തിരിച്ചടിയായതാകാമെന്നാണ് സഹമത്സരാര്‍ത്ഥി നാദിറ എവിക്ഷനെ കുറിച്ച്‌ വിലയിരുത്തി ശോഭയോട് പറഞ്ഞത്.

അനിയൻ മിഥുൻ, റിനോഷ്, ഷിജു തുടങ്ങി ടോപ്പ് ഫൈവില്‍ എത്താൻ യോഗ്യതയില്ലാത്ത നിരവധി പേര്‍ ഹൗസിലുണ്ടായിരിക്കെ എന്തുകൊണ്ട് വിഷ്ണുവിനെ ബിഗ് ബോസ് പുറത്താക്കിയെന്ന ചോദ്യങ്ങളും പ്രേക്ഷകരില്‍ നിന്നും ഉയരുന്നുണ്ട്. ‘നായക് നഹീ…. ഖല്‍നായക് ഹൂം മേം…’ ഗാനം ആലപിച്ച്‌ റോക്ക് സ്റ്റാര്‍ സ്റ്റൈലിലാണ് വിഷ്ണു ബിഗ് ബോസ് ഹൗസിനോടും വീട്ടുകാരോടും വിട പറഞ്ഞ് ഇറങ്ങിയത്.

എന്തുകൊണ്ട് പുറത്തായി എന്നാണ് തോന്നുന്നതെന്ന് മോഹൻലാല്‍ ചോദിച്ചപ്പോള്‍ വിഷ്ണുവിന്റെ മറുപടി ഇതായിരുന്നു… ‘എന്നെ പ്രേക്ഷകര്‍ക്ക് ഇഷ്‍ടപ്പെട്ടാല്‍ മാത്രം അവിടെ നിന്നാല്‍ മതിയെന്നാണ് ഞാൻ ഇന്നുവരെ പറഞ്ഞിട്ടുള്ളത്. ഒരുപക്ഷെ 84 ദിവസങ്ങള്‍ക്ക് ശേഷമാകും എന്നോട് പ്രേക്ഷകര്‍ക്ക് ഇഷ്‍ടക്കേടുണ്ടായിട്ടുണ്ടാകുക.’

എന്നെക്കാള്‍ അര്‍ഹതപ്പെട്ട ഒരുപാട് പേരുണ്ടായിരിക്കാം. വളരെ ചുരുക്കം ആള്‍ക്കാര്‍ മാത്രമാണ് എന്നെ ഇതുവരെ ഇഷ്‍ടപ്പെട്ടിട്ടുണ്ടാകുക. സിനിമയില്‍ എത്തിപ്പെടാൻ പറ്റുന്ന മികച്ച പ്ലാറ്റ്‍ഫോമായിട്ടാണ് ബിഗ് ബോസിനെ കണ്ടിരുന്നതെന്നും സിനിമയാണ് ചെറുപ്പം മുതലുള്ള ലക്ഷ്യമെന്നും’, വിഷ്ണു പറഞ്ഞു.

സ്വപ്നങ്ങളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും വിഷ്ണു സംസാരിച്ചപ്പോള്‍ എല്ലാം സാധ്യമാകട്ടെയെന്ന് മോഹൻലാല്‍ ആശംസിക്കുകയും ചെയ്തു. ഫിറ്റ്നസ് രംഗത്ത് കാലങ്ങളായി പ്രതിഭ തെളിയിക്കുന്നയാളാണ് വിഷ്ണു ജോഷി. 2019ല്‍ മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ ടോപ്പ് സിക്സില്‍ വിഷ്ണു എത്തിയിരുന്നു. 2017ല്‍ മിസ്റ്റര്‍ കേരള, 2019ല്‍ മിസ്റ്റര്‍ എറണാകുളം പട്ടവും വിഷ്ണു സ്വന്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group