Home Featured ഭര്‍ത്താവിന് കുംഭമേളയില്‍ പങ്കെടുക്കാനായില്ല; വിഡിയോ കോള്‍ ചെയ്ത് വെള്ളത്തില്‍ മുക്കി, വൈറലായി ‘വെര്‍ച്വല്‍ സ്നാനം’

ഭര്‍ത്താവിന് കുംഭമേളയില്‍ പങ്കെടുക്കാനായില്ല; വിഡിയോ കോള്‍ ചെയ്ത് വെള്ളത്തില്‍ മുക്കി, വൈറലായി ‘വെര്‍ച്വല്‍ സ്നാനം’

by admin

മഹാകുംഭമേളയില്‍ പങ്കെടുക്കുക എന്നത് നിരവധി പേരുടെ ആഗ്രഹമാണ്. കോടി കണക്കിന് ഭക്തരാണ് കുംഭമേളയില്‍ പങ്കെടുക്കാനായി എത്തുന്നത്.കുംഭമേള അവസാനഘട്ടത്തിലേക്ക് കടക്കുമ്ബോള്‍ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ നിരാശയും നിരവധിപേർ പങ്കുവെക്കുന്നു. എന്നാല്‍ മഹാ കുംഭമേളയില്‍ ഭർത്താവ് പുണ്യസ്നാനത്തിന് എത്താതിരുന്നതിന് ഭാര്യ സ്വീകരിച്ച അസാധാരണ പരിഹാരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.ഭർത്താവില്ലാതെ പുണ്യസ്നാന ചടങ്ങില്‍ പങ്കെടുത്ത സ്ത്രീ ഭര്‍ത്താവിനെ വിഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്.

ഈ വിഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചിരുന്നു. സംഭവം വൈറലായതോടെ നിരവധി കമന്റുകളും ട്രോളുകളുമാണ് വിഡിയോക്ക് താഴെ നിറയുന്നത്.യുവതിയുടെ യുക്തിയെ ചോദ്യം ചെയ്ത് നിരവധിപേർ വിമർശനമുയർത്തുകയും ചെയ്തു. ഫോണ്‍ വെള്ളത്തില്‍ വീണിരുന്നെങ്കില്‍ ഭര്‍ത്താവിന് ‘മോക്ഷം’ ലഭിക്കുമായിരുന്നെന്നാണ് ഒരാള്‍ കമന്റ് ചെയ്തതത്.ഫെബ്രുവരി 26ന് മഹാശിവരാത്രിയില്‍ അവസാനിക്കുന്ന കുംഭമേളയില്‍ ഈ വർഷം 63 കോടി ആളുകളാണ് പങ്കെടുത്തത്. കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാനാകാത്ത സാഹചര്യത്തില്‍ ചിലര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ ഗംഗയില്‍ മുക്കിയും പ്രതീകാത്മക പേരുകള്‍ വിളിച്ച്‌ ഗംഗാസ്‌നാനം നടത്തുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group