Home Featured മൃഗാശുപത്രിയില്‍ കുരങ്ങൻ എത്തി; പരിക്കേറ്റ ഭാഗം ഡോക്ടര്‍ക്ക് കാണിച്ചു കൊടുത്തു, ചികിത്സ നല്‍കി തിരിച്ചുവിട്ടു -വൈറലായി വിഡിയോ

മൃഗാശുപത്രിയില്‍ കുരങ്ങൻ എത്തി; പരിക്കേറ്റ ഭാഗം ഡോക്ടര്‍ക്ക് കാണിച്ചു കൊടുത്തു, ചികിത്സ നല്‍കി തിരിച്ചുവിട്ടു -വൈറലായി വിഡിയോ

by admin

ബഗളൂരു: കുരങ്ങ് സ്വയം മൃഗാശുപത്രിയില്‍ എത്തി ചികിത്സ നേടി മടങ്ങിയെന്ന കൗതുകകരമായ വാർത്തയാണ് കർണാടകയിലെ ബാഗല്‍കോട്ട് ജില്ലയിലെ മൃഗാശുപത്രിയില്‍ നിന്നുള്ളത്.സംഭവത്തിന്‍റെ ദൃശ്യങ്ങളും വൈറലാണ്.ഇല്‍ക്കല്‍ താലൂക്കില്‍ ഗുഡൂരിലെ എസ്‌.സി വെറ്ററിനറി ആശുപത്രിയിലാണ് അസാധാരണ സംഭവം. മൃഗാശുപത്രിക്കുള്ളില്‍ അപ്രതീക്ഷിതമായി കുരങ്ങ് എത്തുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കുരങ്ങിനടുത്ത് എത്തിയപ്പോള്‍ കുരങ്ങ് വേദനയുള്ള പിൻഭാഗം കാണിച്ചുകൊടുത്തു.കുരങ്ങിന്‍റെ ഗുദഭാഗത്തിന് പരിക്കേറ്റിരുന്നെന്നും കുരങ്ങ് ഇത് ആംഗ്യം കാണിച്ചതായും വെറ്ററിനറി ഇൻസ്പെക്ടർ ഡോ. ജിജി ബില്ലോർ പറഞ്ഞു. ഉടൻ തന്നെ ഡോക്ടർ ചികിത്സ ആരംഭിച്ചു. ചികിത്സ കഴിഞ്ഞ് അല്‍പം വിശ്രമിച്ച്‌ ശാന്തനായാണ് കുരങ്ങ് ആശുപത്രി വിട്ടുതെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു.

അപകടത്തില്‍ പെടുമ്ബോഴോ പരിക്കേല്‍ക്കുമ്ബോഴോ വന്യജീവികള്‍ മനുഷ്യന്‍റെ സഹായം തേടുന്നത് അപൂർവതയല്ലെന്ന് കർണാടക വെറ്ററിനറി സർവകലാശാല റിസർച് ഡയറക്ടർ ബി.വി. ശിവപ്രകാശ് പറഞ്ഞു. എന്നാല്‍, ഒരു കുരങ്ങ് മൃഗാശുപത്രിയില്‍ കടന്ന് ചെന്ന് ഡോക്ടറുടെ അടുത്തെത്തി പരിക്കേറ്റ ഭാഗം കാണിക്കുന്നത് കൗതുകകരമാണ്. വന്യമൃഗങ്ങള്‍ സ്വായത്തമാക്കുന്ന ബുദ്ധിശക്തിയുടെ ഉദാഹരണമായി ഇത് കാണാമെന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെ വാക്കുതര്‍ക്കം; യുവതി ജീവനൊടുക്കി

ഉത്തർപ്രദേശില്‍ ഭർത്താവുമായി വീഡിയോ കോള്‍ ചെയ്യുന്നതിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവതി ജീവനൊടുക്കി.വെള്ളിയാഴ്ച രാത്രി 10:30 ഓടെ ജിഐഡിഎ പോലീസ് സ്റ്റേഷന് കീഴിലുള്ള പിപ്രൗളിയിലാണ് സംഭവം നടന്നത്.ബീഹാറിലെ സിവാൻ സ്വദേശിനിയായ ഖുഷി ആണ് മരിച്ചത്. നാല് വർഷം മുമ്ബ് ബൻസ്ഗാവിലെ പുരാന ഗോളയില്‍ നിന്നുള്ള നദീം അൻസാരിയെ ഖുഷി വിവാഹം കഴിച്ചിരുന്നു.ദമ്ബതികള്‍ പിപ്രൗളിയിലെ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. തുടർന്ന് ജോലി ആവശ്യങ്ങള്‍ക്കായി നദീം അൻസാരി സൗദി അറേബ്യയിലേക്ക് പോയി.

അടുത്തിടെ വീട്ടിലെത്തിയ ഇയാള്‍ അവധികഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങിയിരുന്നു. വെള്ളിയാഴ്ച രാത്രി മകൻ ആസിഫിനെ ഉറക്കി കിടത്തിയ ശേഷം ഖുഷി, നദീമിനെ വീഡിയോ കോളില്‍ വിളിച്ചു.തുടർന്ന് ഇവർക്കിടയില്‍ വാക്കുതർക്കം ഉണ്ടായി. രാത്രി 10:59 ന് ആത്മഹത്യ ഭീഷണി മുഴക്കി ഖുഷി കോള്‍ കട്ട് ചെയ്തു. അപകടം തോന്നിയ നദീം, ഉടൻ തന്നെ ഒരു അയല്‍ക്കാരനെ ബന്ധപ്പെട്ടു.ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വാതില്‍ പൂട്ടിയിട്ടിരിക്കുന്നത് കണ്ടു. തുടർന്ന് ഇയാള്‍ ജനാലയിലൂടെ നോക്കിയപ്പോള്‍ ഖുഷിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group