Home Uncategorized നീ എന്ത് ക്രൂരനാടാ, നായികയെ കല്ലെറിഞ്ഞ വില്ലനെ മുഖത്തടിച്ച് പ്രേക്ഷക; വീഡിയോ വൈറൽ

നീ എന്ത് ക്രൂരനാടാ, നായികയെ കല്ലെറിഞ്ഞ വില്ലനെ മുഖത്തടിച്ച് പ്രേക്ഷക; വീഡിയോ വൈറൽ

by admin

സിനിമയിലെ വില്ലന്മാരുടെ ക്രൂരതകൾ കണ്ട് അവർക്കിട്ട് ഒരടി കൊടുക്കാൻ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. കഥാപാത്രത്തിന്റെ പ്രവർത്തികൾ കാരണം അത് അവതരിപ്പിച്ച അഭിനേതാക്കളെ വെറുക്കുന്നവരും ഉണ്ടാകാം. അങ്ങനെ പ്രേക്ഷകർ അഭിനേതാക്കൾക്ക് നേരെ വെറുപ്പ് പ്രകടിപ്പിക്കുന്ന സംഭവങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. അത്തരം ഒരു സംഭവമാണ് ഇപ്പോൾ അരങ്ങേറിയിരിക്കുന്നത്. ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയിൽ വില്ലനായി അഭിനയിച്ച എൻടി രാമസാമി എന്ന നടനാണ് ഒരു പ്രേക്ഷകന്റെ ചൂടറിയേണ്ടി വന്നത്.

ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം സിനിമയുടെ അണിയറപ്രവർത്തകർ പ്രേക്ഷകരെ അഭിസംബോധന ചെയ്യാനായി തിയേറ്ററിലെത്തിയപ്പോഴാണ് സംഭവം. സിനിമ കാണാനെത്തിയ ഒരു യുവതി നടന് നേരെ പാഞ്ഞടുത്ത് തല്ലുകയായിരുന്നു. നടനെ തല്ലുന്ന യുവതിയെ അണിയറക്കാർ ചേർന്നു പിടിച്ചു മാറ്റുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാല്‍ ഇത് സിനിമയുടെ അണിയറപ്രവർത്തകരുടെ പ്രൊമോഷണൽ സ്റ്റണ്ട് ആണെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.

സ്മരൺ റെഡ്ഢി തിരക്കഥയും സംവിധാനവും ചെയ്ത ആക്ഷൻ കോമഡി ചിത്രമാണ് ‘ലവ് റെഡ്ഡി’. അഞ്ചൻ രാമചന്ദ്ര, ശ്രാവണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് പ്രിൻസ് ഹെൻറി ആണ്.

ശക്തമായ മഴ ; കുത്തനെ ഉയര്‍ന്ന് ഉള്ളിവില

സംസ്ഥാനങ്ങളിലെ ശക്തമായ മഴയെ തുടർന്ന് ഉള്ളിവില കുത്തനെ ഉയർന്നു. മഹാരാഷ്ട്ര, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയവിടങ്ങളിലെ മഴയെ തുടർന്നാണ് ഉള്ളി വില ഉയർന്നത്.ശക്തമായ മഴയെതുടർന്ന് ഉള്ളികള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതിനാല്‍ വിളവെടുപ്പ് 10 മുതല്‍ 15 ദിവസം വരെ വൈകിയിരിക്കുകയാണ്.ഇത് ഉള്ളിയുടെ വിതരണത്തെ ബാധിച്ച സാഹചര്യത്തിലാണ് വില കുത്തന്നെ ഉയരുന്നത്. രണ്ടോ മൂന്നോ ആഴ്ചകൂടി ഇതേ വില തുടരുമെന്നാണ് വിദഗ്ധർ പറയുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ഉള്ളി വിപണിയായ മഹാരാഷ്ട്രയിലെ ലാസല്‍ഗാവില്‍ ഒരു മാസത്തിലധികമായി കിലോയ്ക്ക് 45-50 രൂപയായിരുന്നു മൊത്തവില.രാജ്യത്തെ ചില്ലറ വിപണിയില്‍ ഇപ്പോള്‍ കിലോയ്ക്ക് 60 മുതല്‍ 80 രൂപ വരെയാണ് ഉള്ളി വില. ഉള്ളിക്ക് വിലക്കറ്റമുണ്ടാകുമ്ബോള്‍ ഒക്ടോബർ നവംബർ മാസങ്ങളില്‍ കൃഷി ചെയ്യാറുള്ള ഖാരിഫ് ഉള്ളിയുടെ വിളവെടുപ്പിനൊപ്പം വില കുറയുമെന്ന് സർക്കാർ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് കനത്ത മഴ വില്ലനായത്.

ദീപാവലി സീസണായതിനാല്‍ ഉള്ളിയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബഫർ സ്റ്റോക്കില്‍ നിന്ന് ഉള്ളിയുടെ ചില്ലറ വില്‍പ്പന ആരംഭിക്കുകയും, ഗതാഗതചിലവ് കുറച്ചുകൊണ്ട് ഉത്തരേന്ത്യയിലേക്ക് ഉള്ളി എത്തിക്കുന്നതിനായി കേന്ദ്ര സർക്കാർ ട്രെയിൻ സർവീസും ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group