പെണ്‍സുഹൃത്തിനെ സ്യൂട്ട്കേസിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താന്‍ ശ്രമം. ഹരിയാനയിലെ ഒ പി ജിന്‍ഡാല്‍ സര്‍വ്വകലാശാലയിലാണ് സംഭവം.യുവാവ് പെണ്‍കുട്ടിയെ ഹോസ്റ്റലിലേക്ക് കടത്തുന്നതിനിടെ സെക്യൂരിറ്റി പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. സ്യൂട്ട്കേസുമായി യുവാവ് ഹോസ്റ്റലിനകത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിന്‍റെയും സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതിന്‍റേയും ദൃശ്യങ്ങള്‍ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.സെക്യൂരിറ്റി ജീവനക്കാര്‍ വലിയ ഒരു സ്യൂട്ട് കേസ് തുറക്കുന്നതും അതില്‍ നിന്ന് പെണ്‍കുട്ടി പുറത്തു വരുന്നതും ദൃശ്യങ്ങളില്‍ കാണാം. യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സ്യൂട്ട്കേസില്‍ കയറിയ പെണ്‍കുട്ടി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയാണോ എന്ന കാര്യം വ്യക്തമല്ല.എന്നാല്‍ സംഭവം വലിയ കാര്യമല്ല എന്നാണ് യൂണിവേഴ്സിറ്റി പ്രതികരിച്ചത്. ”ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ കുസൃതി കാണിച്ചതാണ്, ഇതില്‍ വലിയ കാര്യമില്ല, ഞങ്ങളുടെ സുരക്ഷാ സംവിധാനം ശക്തമായതുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ പിടിക്കപ്പെട്ടത്. സുരക്ഷ എന്നും കര്‍ശനമാണ്. വിഷയത്തില്‍ ഇതുവരെ പരാതിയും ലഭിച്ചിട്ടില്ല” എന്നാണ് യൂണിവേഴ്സിറ്റിയുടെ ഭാഗത്തുനിന്ന് വന്ന പ്രതികരണം.
ഷര്‍ട്ടിന്റെ അളവുകള്‍ തെറ്റായതിനാല്‍ ഉപയോഗിക്കാൻ കഴിയാതെ വന്നു’; 12,350 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
നല്‍കിയ നിർദേശപ്രകാരമല്ലാതെ സ്വന്തം താല്‍പര്യത്തിന് ഉപഭോക്താവിന് ഷർട്ട് തയ്ച്ച് നല്‍കിയ ടെയ്ലറിങ് സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി.12,350 രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവ്. തൃക്കാക്കര സ്വദേശി തോമസ് ജിമ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചിയിലെ സി ഫൈൻസ് ജെന്‍റ്സ് ആൻഡ് ലേഡീസ് ടെയ്ലറിങ് സ്ഥാപനത്തിനെതിരെയാണ് യുവാവ് പരാതി നല്‍കിയത്.
നിർദേശിച്ച പ്രകാരമല്ല ഷർട്ട് തയ്ച്ച് നല്‍കിയതെന്നും, ഉണ്ടായ പിഴവിന് പരിഹാരം ഉണ്ടാക്കി തന്നിലെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്.2023 ആഗസ്റ്റിലാണ് ഷർട്ടിന്റെ അളവ് നല്‍കി പുതിയ ഷർട്ട് തയ്ച്ച് നല്‍കണമെന്നാവശ്യപ്പെട്ട് പരാതിക്കാരൻ ടെയ്ലറിങ് സ്ഥാപനത്തെ സമീപിച്ചത്. എന്നാല്‍, തയ്ച്ച് കിട്ടിയ ഷർട്ടിന്റെ അളവുകള്‍ തികച്ചും തെറ്റായതിനാല്‍ ഉപയോഗിക്കാൻ കഴിയാത്തതായിരുന്നുവെന്ന് പരാതിക്കാരൻ കോടതിയില്‍ ബോധിപ്പിച്ചു. ഷർട്ട് ശരിയാക്കി നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും സ്ഥാപനം ഒരു നടപടിയും സ്വീകരിച്ചില്ല. പിന്നീട് അയച്ച നോട്ടീസിനും മറുപടി ലഭിച്ചില്ല.
തുടർന്ന് പഭോക്തൃ തർക്ക പരിഹാര കമ്മീഷന് പരാതി നല്കാൻ തീരുമാനിക്കുകയായിരുന്നു. സ്ഥാപനം മുൻപോട്ട് വച്ചിട്ടുള്ള ഒരു വാഗ്‌ദാനവും പാലിച്ചിട്ടില്ലെന്ന് കോടതിയില്‍ തെളിഞ്ഞു. സേവനം നല്‍കുന്നതില്‍ സ്ഥാപനം വീഴ്ച വരുത്തിയതായി ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി. 550 രൂപ ഷർട്ടിന്റെ തയ്യല്‍ കൂലിയായി പരാതിക്കാരൻ നല്‍കിയിരുന്നു. ആ തുകയും തുണിയുടെ വിലയായ 1,800 രൂപയും നഷ്ടപരിഹാരമായി 5,000 രൂപയും കോടതി ചെലവായി 5,000 രൂപയും ഉള്‍പ്പെടെ 12,350 രൂപ 45 ദിവസത്തിനകം നല്‍കാനാണ് കോടതിയുടെ നിർദ്ദേശം.