Home Featured മൈസൂരുവിലെ ഹോട്ടലിൽ ദോശ ചുട്ട് പ്രിയങ്ക ഗാന്ധി ; വീഡിയോ വൈറൽ

മൈസൂരുവിലെ ഹോട്ടലിൽ ദോശ ചുട്ട് പ്രിയങ്ക ഗാന്ധി ; വീഡിയോ വൈറൽ

കര്‍ണാടകയില്‍ പ്രചാരണത്തിന്റെ ഭാഗമായി ലോകപ്രശസ്തമായ മൈസൂരു ദോശ ചുട്ട് പ്രിയങ്ക ഗാന്ധി. മൈസൂരിലെ വളരെ പ്രശസ്തമായ മൈലാരി ഹോട്ടലിലാണ് പ്രിയങ്ക സന്ദര്‍ശനത്തിനെത്തിയത്.കര്‍ണാടകയിലെ വളരെ പഴക്കം ചെന്ന റെസ്റ്റോറന്റുകളിലൊന്നാണിത്. ഇവിടത്തെ സാഗു മസാല ദോശ മൈസൂരിന്റെ പ്രിയ ഭക്ഷണമാണ്. മൈസൂരുകാരുടെ ഹൃദയമാണ് ഈ ദോശക്കടയെന്ന് വേണമെങ്കില്‍ പറയാം.കോൺഗ്രസ് നേതാക്കളായ ഡികെ ശിവകുമാറുംരൺദീപ് സിങ് സുർജേവാലയും പ്രിയങ്കയ്ക്ക്ഒപ്പമുണ്ടായിരുന്നു.

ഹോട്ടലിന്റെ അടുക്കളയിൽജീവനക്കാരുമായി സംസാരിക്കുകയും ദോശമറിച്ചിടുകയും ചെയ്യുന്ന പ്രിയങ്കയയെ ദൃശ്യങ്ങളിൽകാണാൻ കഴിയുന്നത്.മൈസൂരിലെ ഏറ്റവും പഴക്കം ചെന്ന ഭക്ഷണശാലകളിലൊന്നായ മൈലാരി ഹോട്ടലിലാണ് പ്രിയങ്ക സന്ദർശനം നടത്തിയത്. ഹോട്ടൽ ഉടമയ്ക്കും കുടുംബത്തിനും നന്ദി പറഞ്ഞ് അവർക്കൊപ്പം സെൽഫിയും എടുത്താണ് കോൺഗ്രസ് നേതാവ് അവിടെ നിന്നും പോയത്.224 സീറ്റുകളുള്ള കർണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 10 ന് ഒറ്റ ഘട്ടമായാണ് നടക്കുക. മെയ് 13നാണ് വോട്ടെണ്ണൽ.

ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ കാര്‍ ചാണകത്തില്‍ മുക്കി മധ്യപ്രദേശിലെ ഹോമിയോ ഡോക്ടര്‍

കടുത്ത ചൂടില്‍നിന്നും കാറിനെ തണുപ്പിക്കാന്‍ മധ്യപ്രദേശിലെ ഹോമിയോ ഡോക്ടര്‍ സുശീല്‍ സാഗര്‍ കണ്ടെത്തിയിരിക്കുന്നത് ചാണകമാണ് .തന്റെ മാരുതി സുസുക്കി ആള്‍ട്ടോ 800 -ന്റെഉള്‍ഭാഗം തണുപ്പിക്കാന്‍ കാറിന് പുറത്തു മുഴുവന്‍ ചാണകം പൊതിഞ്ഞു പിടിപ്പിച്ചിരിക്കുകയാണ് ഇയാള്‍.ചാണകം ഒരു നല്ല ഉഷ്ണ ശമനി ആണ് എന്നാണ് സുശീല്‍ സാഗര്‍ പറയുന്നത്.

ചാണകം പൂശുന്നത് കാറിനുള്ളിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ചാണകം തേയ്ക്കുന്നത് വഴി കാറിന്റെ ഉള്ളിലെ ഊഷ്മാവ് ഉയരില്ലെന്നും ചുട്ടുപൊള്ളുന്ന വേനലില്‍ കാര്‍ ഓടിക്കുമ്ബോള്‍ അനുഭവപ്പെടുന്ന ചൂട് ഈ വിദ്യകൊണ്ട് ഒഴിവാക്കാമെന്നും അഭിമുഖത്തില്‍ സുശീല്‍ സാഗര്‍ പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group