നഗ്നരായി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അത്തരത്തില്‍ വിവസ്ത്രരായി വര്‍ക്ക് ഔട്ട് ചെയ്യുന്ന ഒരു ദമ്ബതികളാണ് ബ്രസീലിലെ സാവോ പോളോയിലുള്ള ബെല്ല മാന്റോവനിയും വാഗ്നര്‍ ഒ ഫെറയും.
2011ല്‍ ആണ് ഇരുവരും വിവാഹിതരായത്.
പൂര്‍ണ്ണ നഗ്നരായാണ് ഇവര്‍ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നത് കൂടുതല്‍ കലോറി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ഇവരുടെ വാദം. വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും നഗ്നരായി വ്യായാമം ചെയ്യുന്നത് മികച്ച ഫലം ഉണ്ടാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇവര്‍. മറ്റുള്ള ജിം അംഗങ്ങളുടെ മാനസികാവസ്ഥ കൂടി കണക്കിലെടുത്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഇവര്‍ രണ്ടുപേരും മാത്രമായുള്ള വര്‍ക്ക് ഔട്ടിനായാണ് ഇവര്‍ ജിമ്മിലെത്തുക. വസ്ത്രങ്ങളില്ലാതെ വര്‍ക്ക് ഔട്ട് ചെയ്യുമ്ബോള്‍ കുറച്ചുകൂടി സ്വതന്ത്രമായി വ്യായാമം ചെയ്യാനാകുമെന്ന് വാഗ്നര്‍ പറയുന്നു.