നിറയെ റോഡുകള്‍ക്കും മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ഗതാഗതക്കുരുക്കിനും പേരുകേട്ടതാണ് ഇന്ത്യയുടെ ഐടി ഹബ്ബായ ബംഗളൂരു, എന്നാല്‍ രസകരമായ മറ്റൊരു നിമിഷത്തിന് സാക്ഷ്യം വഹിച്ചു.ബംഗളൂരു നിവാസിയായ അര്പിത് അറോറ സിറ്റിയിലെ യാത്രയ്ക്കിടയില്‍ രണ്ട് മണിക്കൂറോളം ട്രാഫിക്കില്‍ കുടുങ്ങി. ധാരാള സമയം ട്രാഫിക്കില്‍ കുടുങ്ങുമെന്ന് അറിയാവുന്ന അര്പിത്, ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ തീരുമാനിച്ചു, പക്ഷേ സിറ്റിയിലെ ട്രാഫിക് സ്തംഭിച്ചിരിക്കെ വെറും 10 മിനിറ്റിനുള്ളില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്തു.നവംബര്‍ അഞ്ചിന് അപ്ലോഡ് ചെയ്ത പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്.
”ബെംഗളുരുവിലെ ഏറ്റവും തിരക്കുള്ള നിമിഷം. നിങ്ങള്‍ ഏകദേശം രണ്ട് മണിക്കൂറോളം ട്രാഫിക്കില്‍ കുടുങ്ങിക്കിടക്കുമ്ബോഴാണ് നിങ്ങളുടെ കാറില്‍ നിന്ന് അത്താഴം ഓര്‍ഡര്‍ ചെയ്യുന്നത്, അത് നിങ്ങള്‍ക്ക് 10 മിനിറ്റിനുള്ളില്‍ ഡെലിവര്‍ ചെയ്യപ്പെടും”.വഴിയില്‍ തിരക്കുള്ള സമയത്ത് താന്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഈ ട്രാഫിക് ബ്ളോക്കിനിടയില് മിനിറ്റുകള്‍ക്കുള്ളില്‍ എത്തിച്ചതില്‍ അദ്ദേഹം കൗതുകം പ്രകടിപ്പിച്ചു. ഈ അനുഭവത്തെ സാധൂകരിക്കുന്ന ഫോട്ടോകളും അര്പിത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
അറോറ പങ്കിട്ട ചിത്രങ്ങളിലൊന്ന് കനത്ത ട്രാഫിക്കിന്റെ ഗ്രിഡ്ലോക്കില് അയാളുടെ കാർ കാണിക്കുന്നു. സ്വിഗ്ഗി ഡെലിവറി ബോയ് ഓർഡറുമായി വരുന്നതായാണ് മറ്റൊന്ന് . പരമ്ബരയിലെ മൂന്നാമത്തെയും അവസാനത്തെയും ചിത്രം ഡെലിവറി ചെയ്യപ്പെട്ട ബർഗറിന്റേതാണ്. വൈറലായ പോസ്റ്റ് രണ്ടുലക്ഷത്തോളം കാഴ്ചക്കാരും നിരവധി കമന്റുകളും നേടിയിട്ടുണ്ട്.നിരവധി വർഷങ്ങളായി, ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായി ബെംഗളൂരു കണക്കാക്കപ്പെടുന്നു, തിരക്കേറിയ സമയങ്ങളിലെ രൂക്ഷമായ തിരക്കുമൂലം നഗരത്തിലൂടെയുള്ള സഞ്ചാരം അതീവ ദുഷ്ക്കരമാണ്. ചില പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നതിനേക്കാള്‍ വേഗത്തില്‍ നടക്കാൻ കഴിയുമെന്ന് ചില നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.