ഇന്ത്യയുടെ ടെക് ഹബായ ബെംഗളൂരുവിലെ ഫ്ലാറ്റുകളുടേയും വീടുകളുടേയും വാടക ഏറെനാളായി ചർച്ചകളിലുണ്ട്. എന്നാല്‍ ഒറ്റനോട്ടത്തില്‍ പ്രത്യേകതകളൊന്നും തോന്നിക്കാത്ത ഒരു ഫ്ലാറ്റിന്റെ വാടകയുമായി ബന്ധപ്പെട്ട റെഡിറ്റ് പോസ്റ്റ് ചർച്ചയാകുകയാണ് .മൂന്ന് മുറികളുള്ള ഫ്ലാറ്റിന് പ്രതിമാസം 2.7 ലക്ഷം രൂപ വാടകയെന്നാണ് പോസ്റ്റില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ സൂചിപ്പിക്കുന്നത്. 1464 ചതുരശ്ര അടി വിസ്തീർണമുള്ള ഫ്ലാറ്റിന്റെ ഡെപ്പോസിറ്റ് തുക 15 ലക്ഷമാണെന്നാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ നല്‍കിയിരിക്കുന്ന വിവരം.യഥാർത്ഥത്തില്‍ ആളുകള്‍ ഇത്രയും പണം വീടുകള്‍ക്ക് വാടക നല്‍കുന്നുണ്ടോയെന്ന് ചോദിച്ചാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കാഴ്ചയില്‍ സാധാരണമായി തോന്നുന്ന ഈ വീടിന് എന്തിനാണ് ഇത്രയും വാടക എന്ന് മനസ്സിലാകുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു.ഇത് വിഡ്ഢിത്തമാണെന്ന് അഭിപ്രായപ്പെട്ടവരോട് ഹൈദരാബാദിലെയും ബെംഗളൂരുവിലെയും വാടകയുടെ കാര്യത്തില്‍ വിഡ്ഢിത്തം കുറവുണ്ടാകില്ലന്ന് ചിലർ മറുപടി നല്‍കി. ബെംഗളൂരുവിലെ പ്രധാന ടെക്ക് ഹബ്ബുകളായ എച്ച്‌എസ്‌ആർ ലേഔട്ടിനും സർജാപൂർ റോഡിനും അരികിലുള്ള ഹൊരാളൂരില്‍ അടുത്തിടെയായി വാടക കുതിച്ചുയർന്നിട്ടുണ്ട്.
ബെംഗളൂരുവിലെ ഉയർന്ന ജീവിതച്ചെലവും റിയല്‍ എസ്റ്റേറ്റ് വിപണിയിലെ വർധിച്ചുവരുന്ന വിലയും ഈ വാർത്തയിലൂടെ വീണ്ടും ചർച്ചയാകുകയാണ്. 2.7 ലക്ഷത്തിന് ബെംഗളൂരുവില്‍ ഒരു വീട് വാങ്ങാമെന്നും നഗരത്തിലെ പ്രധാന പ്രദേശങ്ങളില്‍ വാടകയും വസ്തു വിലയും കുതിച്ചുയരുന്നത് യുവാക്കള്‍ക്കും ജോലിക്കാർക്കും വലിയ വെല്ലുവിളിയാണെന്നും കമന്റുകളുണ്ട്.
വിമാനയാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി: ഉഗ്രവിഷമുള്ള 47 പാമ്ബുകള്‍!
ബാങ്കോക്കില്‍ നിന്ന് തായ് എയര്‍വേയ്സ് വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്ന് ഉഗ്രവിഷമുള്ളവയടക്കം 47 പാമ്ബുകളെ പിടികൂടി.ഇയാള്‍ക്കെതിരെ കേസെടുത്തു.ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ പരിശോധിച്ചപ്പോഴാണ് പാമ്ബുകളെയും ആമകളെയും ഇയാളുടെ ബാഗില്‍ കണ്ടെത്തിയത്. മൂന്ന് സ്‌പൈഡര്‍-ടെയില്‍ഡ് ഹോണ്‍ഡ് വൈപ്പറുകളെയും , 44 ഇന്തോനേഷ്യന്‍ പിറ്റ് വൈപ്പറുകള്‍, അഞ്ച് ഏഷ്യന്‍ ലീഫ് ആമകള്‍ എന്നിവയാണ് ബാഗില്‍ ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്‌ട്ര വ്യാപാരം സംബന്ധിച്ച കണ്‍വെന്‍ഷന്റെ അനുബന്ധം രണ്ടിലും ഭേദഗതി ചെയ്ത 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂള്‍ നാലിലും ഉള്‍പ്പെട്ടവയാണ് സ്‌പൈഡര്‍-ടെയില്‍ഡ് ഹോണ്‍ഡ് വൈപ്പറും ഏഷ്യന്‍ ലീഫ് ടര്‍ട്ടിലും.