Home Featured ‘എന്നിലെ ഉത്തരേന്ത്യക്കാരരി വല്ലാതെ അസ്വസ്ഥനാണ്’; ബെംഗളൂരു വിടാന്‍ 101 കാരണങ്ങള്‍ എന്ന യുവതിയുടെ കുറിപ്പ് വൈറല്‍

‘എന്നിലെ ഉത്തരേന്ത്യക്കാരരി വല്ലാതെ അസ്വസ്ഥനാണ്’; ബെംഗളൂരു വിടാന്‍ 101 കാരണങ്ങള്‍ എന്ന യുവതിയുടെ കുറിപ്പ് വൈറല്‍

by admin

നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത. ഇന്ത്യയിലെ ഓരോ ദേശത്തിനും അതാത് ഭാഷയും സംസ്കാരവും ഭക്ഷണവും ചരിത്രവുമുണ്ട്.ഇത്രയേറെ വ്യത്യസ്തതകള്‍ ഉള്ളപ്പോഴും ഒരൊറ്റ രാജ്യമായി, ഒരൊറ്റ ജനതയായി ഇന്ത്യക്കാര്‍ നിലകൊള്ളുന്നു. എന്നാല്‍, കുറച്ചേറെ ദശകങ്ങളായി ഈ വൈരുദ്ധ്യങ്ങളെയെല്ലാം മാറ്റി നിര്‍ത്തുന്ന ചില തദ്ദേശീയ വാദങ്ങളും ശക്തി പ്രാപിച്ചിട്ടുണ്ട്. അത് ചിലപ്പോള്‍ തൊഴിലിനെ ചൊല്ലിയാകാം. മറ്റ് ചിലപ്പോള്‍ ഭക്ഷണത്തെ ചൊല്ലിയാകാം. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പ് സമാന സ്വഭാവമുള്ള ഒന്നായിരുന്നു.ഉത്തരേന്ത്യയിലെ പ്രസിദ്ധമായ തെരുവി ഭക്ഷണമാണ് പാനിപ്പൂരി.

തൈര് നിറച്ച നന്നായി മൊരിഞ്ഞ പുരിയാണ് ദഹി പൂരി, മസാല ചേർത്ത ഉരുളക്കിഴങ്ങ്, വേവിച്ച ചിക്കൻ, ചട്ണികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിങ്ങനെ വൈവിധ്യമുള്ള രുചികളിലും ഇന്ന് പാനിപ്പൂരി ലഭിക്കും. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട, ആഷിക എന്ന എക്സ് ഉപയോക്താവിന്‍റെ കുറിപ്പില്‍ നിന്നുമാണ് സംഭവങ്ങളുടെ തുടക്കം. ദഹിപ്പൂരിയെ കുറിച്ചുള്ള ആഷികയുടെ കുറിപ്പ് ഇതിനകം നാലര ലക്ഷത്തിലേറെ ആളുകള്‍ കണ്ടു കഴിഞ്ഞു.

ബാംഗ്ലൂർ വിടാൻ 101 കാരണങ്ങള്‍. ഓർഡർ ചെയ്ത ദഹി പുരിക്ക് പകരം, അക്ഷരാർത്ഥത്തില്‍ ലഭിച്ചത് ‘ദഹി’യും ‘പുരി’യുമാണ്. എന്നിലെ ഉത്തരേന്ത്യക്കാരന്‍ വല്ലാതെ അസ്വസ്ഥനാണ്.’ എന്ന കുറിപ്പോടെ ആഷിക തന്‍റെ എക്സ് ഹാന്‍റിലില്‍ പങ്കുവച്ച ചിത്രമാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കിയത്. ദഹിപ്പൂരി ഓർഡർ ചെയ്ത യുവതിക്ക് തൈരും പൂരിയും രണ്ടായിട്ടാണ് നല്‍കിയത്. അതേസമയം മറ്റ് സാധനങ്ങളൊന്നും ചിത്രത്തിലില്ലായിരുന്നു. ചിലര്‍ ഇത് കുറ്റകരമാണെന്ന് എഴുതി. മറ്റ് ചിലര്‍ എല്ലാം ഒന്നിച്ച്‌ കിട്ടണമെങ്കില്‍ വില്ക്കുന്നിടത്തേക്ക് പോകൂവെന്ന് യുവതിയെ ഉപദേശിച്ചു. മറ്റൊരു കുറിപ്പില്‍ ദഹിപ്പൂരിക്കൊപ്പം പ്രധാനപ്പെട്ട സംഗതികളൊന്നും ഉണ്ടായിരുന്നില്ലെന്നും യുവതി ചൂണ്ടിക്കാണിച്ചു. അതേസമയം ഇത് പ്രാദേശിക പ്രശ്നമല്ലെന്നും ഡെലിവറി പ്രശ്നം മാത്രമാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group