Home Featured മോദിജി, ഇവിടെ വലിയ ട്രാഫിക്കാണ്,സ്കൂളിലെത്താൻ വൈകുന്നു; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ കുറിച്ച്‌ 5 വയസുകാരിയുടെ കത്ത് വൈറൽ

മോദിജി, ഇവിടെ വലിയ ട്രാഫിക്കാണ്,സ്കൂളിലെത്താൻ വൈകുന്നു; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെ കുറിച്ച്‌ 5 വയസുകാരിയുടെ കത്ത് വൈറൽ

by admin

ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഞ്ചു വയസുകാരി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.നമ്മ മെട്രോ (ബെംഗളൂർ മെട്രോ) യുടെ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച ബെംഗളൂരുവില്‍ എത്തിയ പ്രധാനമന്ത്രിയോടാണ് അഞ്ച് വയസ്സുകാരി ആര്യ കത്തിലൂടെ സഹായം അഭ്യർഥിച്ചത്.കുട്ടിയുടെ പിതാവും ബെംഗളൂരു നിവാസിയുമായ അഭിരൂപ് ചാറ്റർജിയാണ് കത്ത് എക്സില്‍ പങ്കുവെച്ചത്. “പ്രധാനമന്ത്രി ബെംഗളൂർ സന്ദർശിക്കുന്നു. ട്രാഫിക് പ്രശ്നം പരിഹരിക്കാനുള്ള അവസാന അവസരമായിട്ടാണ് എൻ്റെ അഞ്ച് വയസ്സുകാരി മകള്‍ ഇതിനെ കാണുന്നത്” എന്ന അടിക്കുറിപ്പോടെ കത്ത് ഷെയർ ചെയ്തത്.

‘നരേന്ദ്ര മോദിജി, ഇവിടെ വലിയ ട്രാഫിക്കാണ്. ഞങ്ങള്‍ സ്കൂളിലും ഓഫീസിലും എത്താൻ വൈകുന്നു. റോഡ് വളരെ മോശമാണ്. ദയവായി സഹായിക്കണം’, എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. 5.5 ലക്ഷത്തിലധികം വ്യൂസ് നേടി പോസ്റ്റ് വൈറലായതോടെ, നഗരം വളരെക്കാലമായി നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള കൊച്ചുകുട്ടിയുടെ വിലയിരുത്തലിനോട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ യോജിച്ചു.പോസ്റ്റ് അതിവേഗം പ്രചരിക്കുകയും ബെംഗളൂരുവിലെ തിരക്കേറിയ റോഡുകള്‍ കുട്ടികളെപ്പോലും എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു.

നിരവധി ഉപയോക്താക്കള്‍ അവരുടെ വ്യക്തിപരമായ അനുഭവങ്ങളും പങ്കുവെച്ചു.’അദ്ദേഹം നിങ്ങളുടെ മകളെ കാണുമെന്നും അവളുടെ ആഗ്രഹം സഫലമാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു’ എന്ന് ഒരു ഉപയോക്താവ് പറഞ്ഞു.’പ്രതീക്ഷ ഒരു നല്ല കാര്യമാണ്. എന്നാല്‍ നല്ല ഭരണത്തില്‍ പ്രതീക്ഷ വെക്കുന്നത് കയ്യില്‍ മണല്‍ പിടിക്കുന്നത് പോലെയാണ്. ബിജെപിക്കും കോണ്‍ഗ്രസിനും നന്ദി’ എന്ന് മറ്റൊരാള്‍ കൂട്ടിച്ചേർത്തു. ‘ഇതൊരു മനോഹരവും ശക്തവുമായ കുറിപ്പാണ്. പ്രധാനമന്ത്രി സർ, ദയവായി സഹായം നല്‍കണമെന്ന് അഭ്യർഥിക്കുന്നു’, മൂന്നാമതൊരാള്‍ കമന്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group