ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബൈക്ക് ടാക്സികള്‍ക്കെതിരെ ഗതാഗത വകുപ്പ്. 1988 ലെ മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണ് ബൈക്ക് ടാക്സികള്‍ എന്നും നിയമലംഘനം നടത്തുന്നവരില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴ ഈടാക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ഇരു ചക്ര വാഹനങ്ങള്‍ വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയമ ലംഘനമാണ്. ആദ്യ കുറ്റത്തിന് 5000 രൂപയും രണ്ടാമതും ആവര്‍ത്തിച്ചാല്‍ 10,000 രൂപയും ഒരു വര്‍ഷം വരെ തടവുമാണ് ശിക്ഷ. ഡ്രൈവറുടെ ലൈസന്‍സ് മൂന്നു മാസം വരെ സസ്‍പെന്‍ഡ് ചെയ്യുകയും ചെയ്യും.
ചില ആപ്പ് കമ്ബനികള്‍ വൈക്ക് ടാക്സി സര്‍വീസുകള്‍ നടത്തുന്നുവെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമായതിനാല്‍ ഇത്തരക്കാരില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ പിഴയീടാക്കുമെന്നും ഗതാഗത വകുപ്പിന്റെ നോട്ടീസില്‍ പറയുന്നു. ഈ മാസം ആദ്യം മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെതിരെ ബൈക്ക് ടാക്സിക്കാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയും എതിര്‍ നിലപാടായിരുന്നു സ്വീകരിച്ചത്.
ചലച്ചിത്ര സംവിധായകന്‍ എസ് കെ ഭഗവാന്‍ അന്തരിച്ചു
മുതിര്‍ന്ന കന്നട ചലച്ചിത്ര നിര്‍മ്മാതാവ് എസ് കെ ഭഗവാന്‍ അന്തരിച്ചു. തിങ്കളാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി, “ഭഗവാന്റെ മരണവാര്‍ത്ത കേട്ടതില്‍ വളരെ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ഈ വേദന താങ്ങാന്‍ ദൈവം അദ്ദേഹത്തിന്റെ കുടുംബത്തിന് ശക്തി നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.”