ബെംഗളൂരു∙ വിനായക ചതുർഥി ആഘോഷത്തിനു മുന്നോടിയായി മാർഗ നിർദേശങ്ങളുമായി ബിബിഎംപി. പ്ലാസ്റ്റർ ഓഫ് പാരിസിൽ നിർമിച്ച ഗണേശ വിഗ്രഹങ്ങൾ പൂജകൾക്ക് ഉപയോഗിക്കാൻ പാടില്ല. മണ്ണിൽ ലയിച്ച് ചേരുന്ന കളിമൺ വിഗ്രഹങ്ങൾ ഉപയോഗിക്കണം. ഫ്ലെക്സുകളും നിരോധിച്ചിട്ടുണ്ട്. വിഗ്രഹ നിമജ്ജനത്തിന് അൾസൂർ, സാങ്കി, യെഡിയൂർ, ഹെബ്ബാൾ താടകങ്ങളിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും.
കൂടാതെ വിവിധ ലേ ഔട്ടുകൾ കേന്ദ്രീകരിച്ച സഞ്ചരിക്കുന്ന മൊബൈൽ ടാങ്കുകളും ക്രമീകരിക്കും. ആഘോഷങ്ങൾ അതിരുവിടാതിരിക്കാൻ ബിബിഎംപി, ബെസ്കോം, സിറ്റി പൊലീസ് എന്നിവരടങ്ങിയ 63 പേരടങ്ങിയ സമിതിയെ നിയോഗിച്ചതായും ബിബിഎം ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.