ബെംഗളൂരു: കൊടുംചൂടിൽ ഉരുകുന്ന കർണാടകത്തിൽ മഴപെയ്യാൻ പ്രത്യേക പൂജനടത്തി മാണ്ഡ്യയിലെ ഗ്രാമീണർ. മദ്ദൂർ ഗ്രാമത്തിലെ ആളുകളാണ് മഴദേവതയ്ക്ക് പ്രത്യേകപൂജകൾ അർപ്പിച്ചത്. 101 കുടം വെള്ളമൊഴിച്ച് പ്രത്യേകപൂജ നടത്തി.
ട്രെയിൻ ടിക്കറ്റ് റദ്ദാക്കിയാല്‍ 24 മണിക്കൂറിനുള്ളില്‍ തിരികെ പണം, റെയില്‍വേയുടെ ‘സൂപ്പര്‍ ആപ്പ്’ വരുന്നു! എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴില്; അറിയാം കൂടുതല്‍
ഇന്ത്യൻ റെയില്‍വേ രാജ്യത്തിൻ്റെ ഹൃദയമിടിപ്പാണ്. ഒരു കോണിനെ മറ്റൊന്നുമായി ബന്ധിപ്പിക്കുന്നതില്‍ ഇത് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി, സാങ്കേതികവിദ്യയിലൂടെ റെയില്‍വേ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി. ഇപ്പോഴിതാ യാത്ര കൂടുതല്‍ സുഗമമാക്കാനായി ഒരു സൂപ്പർ ആപ്പ് അവതരിപ്പിക്കുകയാണ് ഇന്ത്യൻ റെയില്‍വേ. ടിക്കറ്റ് ബുക്കിംഗ്, ട്രെയിൻ ട്രാക്കിംഗ്, റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാം.ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്ബ് ഇത് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയില്‍വേ. നിലവില്‍ ലഭ്യമാകുന്ന പല സേവനങ്ങളും കൂടുതല്‍ മികച്ച രീതിയില്‍, വരാൻ പോകുന്ന ആപ്പില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രെയിൻ ടിക്കറ്റ് കാൻസല്‍ ചെയ്യേണ്ട സാഹചര്യം വന്നാല്‍ നിലവില്‍ പരമാവധി മൂന്ന് ദിവസം വരെയാണ് പണം തിരികെ ലഭ്യമാക്കാനുള്ള സമയ പരിധി. എന്നാല്‍ സൂപ്പർ ആപ്പ് വഴി ബുക്ക് ചെയ്ത ടിക്കറ്റ് കാൻസല്‍ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ പണം തിരികെ ലഭിക്കുവാനുള്ള സൗകര്യം കൂടി ഒരുങ്ങും. ഇത് ടിക്കറ്റ് റദ്ദാക്കാനുള്ള സൗകര്യം കൂടുതല്‍ സൗകര്യപ്രദവും വേഗത്തിലുമാക്കും.യാത്രക്കാർക്ക് കൂടുതല്‍ സൗകര്യവും പ്രതീക്ഷയുമാണ് സൂപ്പർ ആപ്പ്. നിലവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ക്കായി ഒന്നിലധികം ആപ്പുകളെ ആശ്രയിക്കേണ്ടതായി വരുന്നു. ട്രെയിൻ യാത്രക്കാരുടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് പുതിയ സൂപ്പർ ആപ്പ് പുറത്തിറക്കുന്നത്.
ഐആർസിടിസി റെയില്‍ കണക്ട് ആപ്പ് ആണ് ട്രെയിൻ യാത്രക്കാർ ഇപ്പോള്‍ കുടുതലായി ഉപയോഗപ്പെടുത്തുന്നത്. ഇതിനകം ഈ ആപ്പിന്റെ ഡൗണ്‍ലോഡ് 110 കോടിയിലധികം പിന്നിട്ടിരിക്കുകയാണ്. റിസർവ്ഡ് വിഭാഗത്തില്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗിനുള്ള ഏക പ്ലാറ്റ്ഫോം ഇതാണ്. 2023 സാമ്ബത്തിക വർഷത്തിലെ കണക്ക് പ്രകാരം റെയില്‍ കണക്ട് വഴി 560,000 ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ബാക്കി ടിക്കറ്റുകള്‍ ഐആർസിടിസി വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്തിട്ടുണ്ട്.
റെയില്‍ കണക്ട് കഴിഞ്ഞാല്‍ തൊട്ടടുത്ത ജനപ്രിയ റെയില്‍വേ ആപ്പ് യുടിഎസ് ആണ്. പ്ലാറ്റ്ഫോം ടിക്കറ്റുകളും സീസണ് പാസുകളും വാഗ്ദാനം ചെയ്യുന്ന യുടിഎസ് ആപ്പ് ഒരു കോടിയിലധികം ഡൗണ്‍ലോഡുകള്‍ പിന്നിട്ടുവെന്നാണ് റയില്‍വെയുടെ കണക്ക്. ഇനി സൂപ്പർ ആപ്പ് നിലവില്‍ വന്നാല്‍ കൂടുതല്‍ ആളുകള്‍ ഇതിലേക്ക് ആകർഷിക്കുമെന്നാണ് കണക്ക്. എല്ലാ ആവശ്യങ്ങള്‍ക്കും വിവിധ ആപ്പുകളെ ആശ്രയിക്കാതെ ഒരേ കുടക്കീഴില് സേവനങ്ങള്‍ ലഭ്യമാകുന്നത് യാത്രക്കാർക്ക് കൂടുതല്‍ പ്രയോജനം ചെയ്യും.