ബംഗളൂരു: ഉയരുന്ന വേനല്‍ച്ചൂടിന് ആശ്വാസമേകി ശനിയാഴ്ച കർണാടകയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ലഭിച്ചു. ശക്തമായ കാറ്റിന്‍റെയും മിന്നലിന്‍റെയും അകമ്ബടിയോടെയായിരുന്നു മഴ.
ബെള്ളാരിക്കടുത്ത് സിദ്ധനൂർ താലൂക്കിലെ മല്‍കാപുരയില്‍ ആടുകളെ മേയ്ക്കാൻ പോയ ബാലൻ മിന്നലേറ്റ് മരിച്ചു. അമരാപുര വില്ലേജ് സ്വദേശി ശാന്തകുമാർ ബസവരാജ് (16) ആണ് മരിച്ചത്. കൊപ്പാലില്‍ കനത്ത കാറ്റില്‍ കനകഗിരി നവ്‍ലിതണ്ട വില്ലേജിലെ ശ്രീ ദുർഗാദേവി ക്ഷേത്രത്തിന്‍റെ ഗോപുരത്തിന് കേടുപാട് സംഭവിച്ചു. മലനാട്, തീരദേശ മേഖലയില്‍ മഴ കനത്തു.