Home Featured ഭാഗ്യം കിട്ടാന്‍ പശുവിന്റെ ചവിട്ട് കിട്ടണം; പരിക്കിന് മരുന്ന് ചാണകവും ഗോമൂത്രവും; വിചിത്ര ആചാരവുമായി ഒരു ഗ്രാമം

ഭാഗ്യം കിട്ടാന്‍ പശുവിന്റെ ചവിട്ട് കിട്ടണം; പരിക്കിന് മരുന്ന് ചാണകവും ഗോമൂത്രവും; വിചിത്ര ആചാരവുമായി ഒരു ഗ്രാമം

by admin

ഭാഗ്യം ലഭിക്കാന്‍ പശുവിന്റെ ചവിട്ട് മേടിക്കുന്ന വിചിത്ര ആചാരവുമായി മധ്യപ്രദേശിലെ ബീഡാവാഡ് എന്ന ഗ്രാമം. ഗായ്- ഗൗരിയെന്നാണ് ആഘോഷത്തെ വിളിക്കുന്നത്. ഉജ്ജയ്യിനടുത്താണ് ബീഡാവാഡ് എന്ന ചെറുഗ്രാമം.

ഭാഗ്യം കിട്ടാന്‍ വേണ്ടി ഗ്രാമവാസികള്‍ പശുക്കളുടെ ചവിട്ടേല്‍ക്കാനായി നിലത്തുകിടക്കും. തുടര്‍ന്ന് പശുവിനെ ഇവരുടെ ഇടയിലേക്ക് അഴിച്ചു വിടും, ഇത്തരത്തില്‍ പശുക്കളുടെ ചവിട്ട് ഗ്രാമവാസികള്‍ ഏറ്റുവാങ്ങും. അപകട സാധ്യത കൂടുതലാണെങ്കില്‍ പോലും ഈ വിചിത്ര ആചാരത്തില്‍ നിന്നും ഇവര്‍ പിന്തിരിയാന്‍ തയ്യാറല്ല. ഇത്തരത്തില്‍ അപകടം ഉണ്ടായാല്‍ മുറിവുണക്കാന്‍ പശുവിന്റെ ചാണകവും ഗോമൂത്രവുമാണ് മരുന്നിനായി ഉപയോഗിക്കുക.

പശുക്കള്‍ നിലത്ത് കിടക്കുന്നവരുടെ ദേഹത്ത് ചവിട്ടിയോടുമ്ബോള്‍ അവര്‍ പ്രാര്‍ത്ഥനയിലായിരിക്കും. ഇത്തരത്തില്‍ പണ്ട് ഗ്രാമത്തിലുള്ള ഒരാള്‍ സന്താനലബ്ദിക്കായി പ്രാര്‍ത്ഥിക്കുകയും ഈ ആഘോഷത്തിന് ശേഷം കുഞ്ഞുണ്ടായി എന്നുമാണ് പറയപ്പെടുന്നത്. ആ വിശ്വാസത്തില്‍ ഇപ്പോഴും ഈ വിചിത്ര ആചാരം തുടരുകയാണ് ഗ്രാമവാസികള്‍.

കര്‍ണാടകയില്‍ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വര്‍ധന

ബംഗളൂരു: കഴിഞ്ഞ വർഷം കർണാടകയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിക്കാനെത്തിയവരുടെ എണ്ണത്തില്‍ വൻ വർധന.

2022ല്‍ 18.27 കോടി വിനോദസഞ്ചാരികളാണ് കർണാടക സന്ദർശിച്ചതെങ്കില്‍ 2023ല്‍ അത് 28.48 കോടിയായി ഉയർന്നു. കോവിഡ് കാലത്തിന് ശേഷമുള്ള റിവഞ്ച് ടൂറിസം ആശയവും കർണാടക സർക്കാർ വനിതകള്‍ക്കായി നടപ്പാക്കിയ സൗജന്യ ബസ് യാത്ര അടക്കമുള്ള കാരണങ്ങളുമാണ് ടൂറിസ്റ്റുകളുടെ വർധനവിന് പിന്നില്‍.

സഞ്ചാരികളുടെ എണ്ണത്തില്‍ കഴിഞ്ഞ ഏഴുവർഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയതെന്ന് ടൂറിസം വകുപ്പ് വ്യക്തമാക്കുന്നു.

കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാൻ തങ്ങള്‍ ശ്രമിച്ചതായി ടൂറിസം വകുപ്പ് ഡയറക്ടർ ഡോ. വി. രാംപ്രസാദ് മനോഹർ ചൂണ്ടിക്കാട്ടി. പല സ്ഥലങ്ങളിലും വാട്ടർ സ്പോർട്സ് സംവിധാനങ്ങള്‍ ഒരുക്കിവരുകയാണ്. റോപ് വേകള്‍, സാഹസിക വിനോദങ്ങള്‍ക്കുള്ള ഇടങ്ങള്‍ എന്നിവയും വികസിപ്പിച്ചുവരുന്നു.

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ശക്തിപദ്ധതി ആരംഭിച്ച ശേഷം ടൂറിസ്റ്റുകളുടെ, വിശേഷിച്ചും തീർഥാടന സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനവുണ്ടായതായി കർണാടക ടൂറിസം സൊസൈറ്റി പ്രതിനിധി ജി.കെ. ഷെട്ടി പറഞ്ഞു. കോവിഡിന് മുമ്ബുള്ള നില കണക്കിലെടുത്താല്‍ ടൂർ ഓപറേറ്റർമാരുടെ ബിസിനസില്‍ 10 മുതല്‍ 15 ശതമാനം വരെ വർധനവുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group