ചെന്നൈ : ദളപതി വിജയ് രാഷ്ട്രീയത്തില്‍ സജീവമായതോടെ സിനിമാ അഭിനയം അവസാനിപ്പിക്കുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി തനിക്ക് ഏറ്റവും ഇഷ്ടമുള്ള സിനിമയെ ഒഴിവാക്കുന്നു എന്നാണ് വിജയ് മലേഷ്യയിലെ പരിപാടിയില്‍ പ്രസംഗിച്ചത്.ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് വിജയ്. തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി വിജയ് വരുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. പിവി അന്‍വര്‍-കെടി ജലീല്‍ പോരാട്ടം; താര മണ്ഡലമാകുമോ തവനൂര്‍, അണിയറയില്‍ ചര്‍ച്ച സജീവംഡിഎംകെ, അണ്ണാഡിഎംകെ എന്നീ കക്ഷികള്‍ക്ക് പുറമെ തമിഴ്‌നാട്ടില്‍ മൂന്നാം കക്ഷിയായി കരുത്ത് നേടാന്‍ ഇതിനകം ടിവികെക്ക് സാധിച്ചിട്ടുണ്ട്. അണ്ണാഡിഎംകെ ചിത്രത്തില്‍ ഇല്ലെന്നും ഡിഎംകെയും ടിവികെയും തമ്മിലാണ് പോരാട്ടം എന്നുമാണ് വിജയ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് ഡിഎംകെ അണ്ണാഡിഎംകെ പോരാട്ടമാണ് വരുന്നത് എന്നാണ്. ഇതിനിടെയാണ് വിജയിയുടെ ഭാവി സംബന്ധിച്ച ജ്യോല്‍സ്യന്റെ പ്രവചനം ചര്‍ച്ചയാകുന്നത്…വിജയുടെ അവസാന ചിത്രമായ ജനനായകന്‍ ജനുവരി ഒമ്ബതിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. അദ്ദേഹം സിനിമ നിര്‍ത്തുന്നതില്‍ പല താരങ്ങളും സിനിമാ രംഗത്തുള്ളവരും നിരാശ പ്രകടിപ്പിച്ചു. എന്നാല്‍ ജ്യോല്‍സ്യന്‍ പ്രവചിക്കുന്നത് ജനനായകന്‍ വിജയുടെ അവസാന ചിത്രമാകില്ല എന്നും അദ്ദേഹം വീണ്ടും അഭിനയിക്കുമെന്നുമാണ്. ഷാരൂഖ് ഖാന്റെ നാവ് അരിഞ്ഞാല്‍ ഒരു ലക്ഷം; ബിജെപിക്ക് പിന്നാലെ ഹിന്ദുമഹാസഭ, ഇതാണ് കാരണംഅസ്‌ട്രോ പ്രശാന്ത് 9 എന്ന പേരില്‍ പല പ്രവചനങ്ങളും ട്വിറ്ററില്‍ നടത്തുന്ന ജ്യോല്‍സ്യനാണ് വിജയുടെ കാര്യത്തില്‍ ചിലത് പറഞ്ഞിരിക്കുന്നത്.
ജനനായകന്‍ വിജയുടെ അവസാന സിനിമയാകില്ലെന്ന് ജ്യോല്‍സ്യന്‍ പ്രവചിച്ചു. അടുത്ത ചിത്രം 2029ല്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു. അതായിരിക്കും വിജയുടെ അവസാന സിനിമ എന്നുമാണ് പ്രവചനം.വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുക 2031ല്‍വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്നാണ് ടിവികെ നേതാക്കള്‍ പറയുന്നത്. എന്നാല്‍ ജ്യോല്‍സ്യന്‍ ഇതിനെ പിന്തുണക്കുന്നില്ല. രാഷ്ട്രീയ ജീവിതത്തില്‍ വിജയ്ക്ക് വിജയമുണ്ടാകുക 2030ലാണത്രെ. 2031ല്‍ വിജയ് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകുമെന്നാണ് വിധിയെന്നും ജ്യോല്‍സ്യന്‍ പ്രവചിക്കുന്നു.രണ്ടു പതിറ്റാണ്ടില്‍ അധികമായി തമിഴ് സിനിമാ രംഗത്ത് നിറഞ്ഞു നില്‍കുന്ന താരമാണ് വിജയ്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേളയിലാണ് സിനിമ മതിയാക്കുന്നതും രാഷ്ട്രീയത്തില്‍ സജീവമാകുന്നതും. സിനിമാ താരങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചവരാണ് തമിഴ് ജനത. അവര്‍ വിജയിയെ എങ്ങനെ സ്വീകരിക്കുമെന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അറിയാം. ബെംഗളൂരുവില്‍ നിന്ന് ഇതുവഴി വന്ദേഭാരത് വരുന്നത് 5 മണിക്കൂര്‍ ലാഭം; തടസം നീങ്ങി, മലയാളികള്‍ക്കും നേട്ടംഅതേസസമയം, ജനനായകന്‍ ജനുവരി ഒമ്ബതിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കെ, ജനുവരി 10ന് ശിവകാര്‍ത്തികേയന്റെ സിനിമയും റിലീസ് ചെയ്യുന്നുണ്ട്. ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ വലിയ സംവാദം നടക്കുകയാണ്. വിതരണക്കാരുടെ അഭിപ്രായം മാനിച്ചാണ് സിനിമ റിലീസ് ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ശിവകാര്‍ത്തികേയന്റെ സിനിമ വരുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും സ്വാഗതം ചെയ്യുന്നുവെന്നും ടിവികെ നേതൃത്വം പ്രതികരിച്ചു.