Home Featured അഭിനയം നിര്‍ത്തുന്നു; സുപ്രധാന തീരുമാനങ്ങളുമായി നടൻ വിജയ്

അഭിനയം നിര്‍ത്തുന്നു; സുപ്രധാന തീരുമാനങ്ങളുമായി നടൻ വിജയ്

by admin

ചെന്നൈ: രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങള്‍ അറിയിച്ച്‌ നടൻ വിജയ്. കരാർ ഒപ്പിട്ട സിനിമകള്‍ പൂർത്തിയാക്കിയ ശേഷം അഭിനയം നിർത്തുമെന്നും മുഴുവൻ സമയവും രാഷ്ട്രീയത്തിന് വേണ്ടി ചെലവഴിക്കുമെന്നും വിജയ് പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, 2026 നിയമസഭ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന.ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി മാറ്റുന്നതില്‍ നേരത്തെ ചേര്‍ന്ന നേതൃയോഗത്തില്‍ തീരുമാനമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയുടെ ആരാധക സംഘടന മത്സരിക്കുകയും മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ്, രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ നീക്കം സജീവമാക്കി വിജയ് രംഗത്തിറങ്ങിയത്.

You may also like

error: Content is protected !!
Join Our WhatsApp Group