Home കേരളം എ പി അബ്ദുല്ലക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

എ പി അബ്ദുല്ലക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

by admin

കണ്ണൂര്‍ | ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയുടെ കണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. യു ഡി എഫ് ഭരണകാലത്ത് കണ്ണൂര്‍ കോട്ടയില്‍ നടത്തിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ട അഴിമതി കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

“രണ്ടാം വർഷ പിയുസി പരീക്ഷകൾ റദ്ദാക്കി,എസ്.എസ്.എൽ.സി പരീക്ഷകൾ ജൂലൈ മൂന്നാമത്തെ ആഴ്ച മുതൽ”-വിദ്യാഭ്യാസ മന്ത്രി എസ്.സുരേഷ് കുമാർ

2016ല്‍ യു ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പ് തിരക്ക് പിടിച്ച് കണ്ണൂര്‍ കോട്ടയില്‍ ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ സംഘടിപ്പിക്കുകയും അതിന്റെ ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചിലവഴിക്കുകയും ചെയ്തു. എന്നാല്‍ 2018ല്‍ ഒരു ദിവസത്തേക്ക് ഒരു ഷോ നടത്തിയതൊഴിച്ചാല്‍ ഈ ഇനത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സ് റെയ്ഡ്.

സെമിത്തേരികളെല്ലാം നിറയുന്നു ;ബാംഗളുരുവിലെ ക്രിസ്തീയ സമൂഹം ആശങ്കയിൽ

കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂര്‍ ഡിടിപിസിയില്‍ വിജിലന്‍സ് പരിശോധന നടത്തുകയും ഇതുമായി ബന്ധപ്പെട്ട് ഫയല്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ഈ റെയ്ഡ് നടന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group