കര്‍ണാടകയില്‍ ടൂറിസ സാധ്യതകള്‍ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടൂറിസം വകുപ്പ് വിധാന സൗധയില്‍ ഏർപ്പെടുത്തുന്ന ഗൈഡഡ് ടൂർ സംവിധാനം ജൂണ്‍ ഒന്നിന് ആരംഭിക്കും.മുതിർന്നവർക്ക് 50 രൂപയാണ് ഫീസ്. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി പ്രവേശിക്കാം.വിധാന സൗധ ടൂർ എല്ലാ ഞായറാഴ്ചകളിലുമുണ്ടാകും. ഇതിനുപുറമെ, എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ഗൈഡഡ് ടൂർ ഒരുക്കും. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശക സമയം. കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപറേഷൻ (കെ.എസ്.ടി.ഡി.സി) വഴി ഓണ്‍ലൈനായി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ഓരോ ടൂറിലും 30 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.ഒരു ദിവസം പരമാവധി 300 പേർക്കാണ് പ്രവേശനം. 90 മിനിറ്റ് ദൈർഘ്യമുള്ള ടൂർ കന്നടയിലും ഇംഗ്ലീഷിലും ഒരുക്കും. വിധാന സൗധയുടെ മൂന്നാം നമ്ബർ ഗേറ്റില്‍ നിന്നാണ് സന്ദർശകർക്ക് പ്രവേശനം. നിയമസഭയുടെ ചരിത്രം, നിർമിതികളുടെ പ്രാധാന്യം എന്നിവ സന്ദര്‍ശകര്‍ക്ക് വിവരിച്ചുനല്‍കുന്നതിനായി 30 അംഗങ്ങള്‍ക്ക് ഒരു ഗൈഡ് എന്ന രീതിയില്‍ ഗൈഡിനെ നിയമിക്കും.
സന്ദര്‍ശകര്‍ വിധാൻ സൗധയിലെ നടപടിക്രമങ്ങള്‍ പാലിക്കണമെന്നും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കൈവശം വെക്കണമെന്നും അധികൃതർ പറഞ്ഞു. വിധാന സൗധക്കുള്ളിലെ നിയമസഭ ഹാള്‍, ഉപരിസഭയായ നിയമ നിർമാണ കൗണ്‍സില്‍ തുടങ്ങി വിവിധ സ്ഥലങ്ങള്‍ കാണാനും അവയുടെ ചരിത്രം മനസ്സിലാക്കാനും ഇതുമൂലം അവസരം ലഭിക്കും.
വൈറ്റില ബാറില്‍ വന്ന യുവതിയെ കളിയാക്കി 4 ഗുണ്ടകള്‍, ചോദ്യം ചെയ്ത ബൗണ്‍സര്‍ക്ക് ക്രൂര മര്‍ദനം
കൊച്ചി വൈറ്റിലയിലെ റിനി ബാറില്‍ ബൗണ്‍സർക്ക് ഗുണ്ടകളുടെ മർദനം. ബാറില്‍ എത്തിയ യുവതിയെ കളിയാക്കിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു മർദനം.സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ 4 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഗുണ്ടകളായ അക്ബർ, നവാസ്, സുനീർ, ഹക്കിം എന്നിവർക്കെതിരെയാണ് മരട് പൊലീസ് കേസ് എടുത്തത്.