പതിവായി വാർത്തകളില്‍ ഇടംപിടിക്കുന്ന ഡല്‍ഹി മെട്രോയ്‌ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയിലെ ചർച്ചകള്‍ക്ക് വഴിവച്ച് ബെംഗളൂരു മെട്രോ സ്റ്റേഷൻ.പ്ലാറ്റ് ഫോമിലെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന യുവതിയും യുവാവും പൊതുമദ്യത്തില്‍ അശ്ലീല പ്രവൃത്തിയില്‍ ഏർപ്പെടുന്നതായിരുന്നു വീഡിയോ. മടവാര മെട്രോ സ്റ്റേഷനിലാണ് സംഭവം.കർണാടക പോർട്ട് ഫോളിയോ എന്ന എക്സ് പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. ബെംഗളൂരു മെട്രോയും ഡല്‍ഹി മെട്രോയുടെ സംസ്കാരത്തിലേക്ക് നിങ്ങുകയാണോ എന്ന കുറിപ്പോടെയാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
മുൻപ് ഇത്തരത്തിലുള്ള സമാന സംഭവം ഡല്‍ഹി മെട്രോയിലും നടന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നെറ്റിസണ്‍സിന്റെ കമൻ്റുകള്‍.30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാർത്താ ചാനലുകളാണ് ഇത് പുറത്തുവിട്ടത്. ഒരു യുവാവ് അടുത്ത് നില്‍ക്കുന്ന യുവതിയുടെ ടി ഷർട്ടിനുള്ളിലേക്ക് കൈയിടുകയാണ് വീഡിയോയില്‍. ഇരുവരുടെ ട്രെയിൻ കാത്ത് നില്‍ക്കുകയായിരുന്നു. ഇരുവരുടെയും പ്രായം വ്യക്തമല്ല.
കൊങ്കണ്‍ പാതയില്‍ മണ്‍സൂണ്‍ ടൈം ടേബിള്‍ പ്രഖ്യാപിച്ചു
കൊങ്കണ്‍ പാതയില്‍ ഈ വർഷത്തെ മണ്‍സൂണ്‍ ടൈം ടേബിള്‍ റെയില്‍വെ പ്രഖ്യാപിച്ചു.2025 ജൂണ്‍ 15 മുതല്‍ ഒക്ടോബർ 15 വരെയാണ് മണ്‍സൂണ്‍ ടൈം ടേബിള്‍.എന്നാല്‍ ഇത്തവണ മണ്‍സൂണ്‍ കാലയളവില്‍ 20 ദിവസത്തേ കുറവുണ്ട്.പ്രതിഷേധവുമായി യാത്രാ സംഘടന 2003 ലും 2004 ലും കൊങ്കണ്‍ റെയില്‍വേ പാതയില്‍ മഹാരാഷ്ട്രയില്‍ ഉണ്ടായ 2 അപകടങ്ങളെ തുടർന്നു റെയില്‍വേ സേഫ്ടി കമ്മീഷണർ താത്കാലികമായി ഏർപ്പെടുത്തിയ വേഗ നിയന്ത്രണങ്ങള്‍ സ്ഥിരമാക്കി 21- മത്തെ വർഷവും തുടരുന്നതിനെതിരെ ശക്തമായ പ്രതിഷേധം വെസ്റ്റേണ്‍ ഇൻഡ്യാ പാസഞ്ചേഴ്സ് അസോസിയേഷൻ ( വിപ) റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ അറിയിച്ചു.
മണ്‍സൂണ്‍ ടൈം ടേബിള്‍ അനാവശ്യ മാണെന്നും ഓരോ ട്രെയിനിനും രണ്ടു സമയ ക്രമങ്ങളും രണ്ടു പാതകളും (Path പാത്ത്) കൊടുക്കുന്ന കാരണത്താല്‍ സമയ നഷ്ടത്തിനു പുറമെ, കൊങ്കണ്‍ പാതയിലൂടെ കഴിയുന്നതിൻ്റെ പകുതി വണ്ടികള്‍ മാത്രമേ ഓടിക്കുവാൻ സാധിക്കുന്നുള്ളു എന്നും കാട്ടി, വിപ റെയില്‍വേ മന്ത്രി, സഹമന്ത്രി, കേരള, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ, ബോർഡ് ചെയർമാൻ, കൊങ്കണ്‍, മദ്ധ്യ, ദക്ഷിണ റെയില്‍വേ ഉദ്യോഗസ്ഥർക്കും പുറമെ കേരള എം. പി. മാർക്കും നിവേദനം നല്‍കിയതായി അസോസിയേഷൻ ജനറല്‍ സെക്രട്ടറി തോമസ് സൈമണ്‍ പറഞ്ഞു.
21 വർഷമായി തുടരുന്ന മണ്‍സൂണ്‍ ടൈം ടേബിള്‍ നിർത്തലാക്കണം എന്നും അപകട സാധ്യത ഉള്ള സ്ഥലങ്ങളില്‍ മാത്രം സ്ഥിരമായി 365 ദിവസവും ട്രെയിനുകള്‍ കുറഞ്ഞ വേഗത്തില്‍ ഓടിക്കാം എന്നും മറ്റു പാതകളില്‍ അനുവദനീയമായ 120 കി. മീ. വേഗത്തില്‍ ട്രെയിനുകള്‍ ഓടിക്കണമെന്നും അസോസിയേഷൻ നിർദ്ദേശിച്ചു. ഇത്തരത്തില്‍ സമയക്രമം പുനർക്രമീകരിച്ചാല്‍ ഇപ്പോള്‍ ഓടുന്നതിൻ്റെ രണ്ടോ മൂന്നോ ഇരട്ടി വണ്ടികള്‍ ഓടിക്കാം എന്നും തോമസ് സൈമണ്‍ ചൂണ്ടിക്കാട്ടി.
2003 ജൂണ്‍ 22 രാത്രി സിന്ധുദുർഗ് ജില്ലയിലെ വൈഭവ് വാഡിയിലും, 2004 ജൂണ്‍ 16 രാവിലെ റായ്ഗഢ് ജില്ലയില്‍ കരണ്‍ജഡിയ്ക്കടുത്ത അംബോളി ഗ്രാമത്തിലും ഉണ്ടായ മണ്ണിടിച്ചില്‍ അപകടത്തെ തുടർന്ന് 2005 ജൂണ്‍ 10 മുതല്‍ ആണ് 5 മാസക്കാലത്തേക്ക് Monsoon Time Table എന്ന പേരില്‍ പ്രത്യേക സമയക്രമം ആരംഭിച്ചത്. ഇതോടനുബന്ധിച്ച് കരുതല്‍ നടപേടികള്‍ എന്ന പേരില്‍ കൊങ്കണ്‍ റെയില്‍വേ ഇതിനകം കോടികള്‍ ചെലവഴിച്ചു കഴിഞ്ഞു. ഇതിനു പുറമെ കഴിഞ്ഞ വർഷം ജൂലൈയില്‍ വടക്കൻ ഗോവയിലെ പെർണം തുരങ്കത്തില്‍ ചെളിവെള്ളം കയറി എന്ന പേരില്‍ നിരവധി വണ്ടികള്‍ ദിവസങ്ങളോളം വഴി മാറ്റി വിട്ടിരുന്നു.