Home Featured ബംഗളുരുവില്‍ സ്കൂട്ടറില്‍ എത്തി കടയിലെ പാല്‍ പാക്കറ്റുകള്‍ മോഷ്ടിച്ചെടുത്ത് നാല്‍വര്‍ സംഘം- വീഡിയോ

ബംഗളുരുവില്‍ സ്കൂട്ടറില്‍ എത്തി കടയിലെ പാല്‍ പാക്കറ്റുകള്‍ മോഷ്ടിച്ചെടുത്ത് നാല്‍വര്‍ സംഘം- വീഡിയോ

by admin

മോഷണങ്ങളുടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബംഗളുരുവില്‍ നിന്ന് പുറത്തുവരുന്ന ഒരു മോഷണത്തിന്റെ ദൃശ്യമാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചിരിക്കുന്നത്.സ്കൂട്ടറില്‍ എത്തി ഒരു കടയ്ക്കുമുന്നില്‍ വച്ചിരുന്ന പാക്കറ്റ് പാല്‍ മോഷ്ടിച്ചെടുത്തു കടന്നു കളയുന്ന നാലു യുവാക്കളുടെ ദൃശ്യങ്ങളാണിത്.പുലർച്ചെയാണ് സംഭവം. പ്രായമായ കടയുടമ കടയ്ക്കുള്ളിലിരിക്കുമ്ബോഴായിരുന്നു അപ്രതീക്ഷിത മോഷണം. നഗരത്തിലെ പാല്‍ മോഷണത്തിന്റെ തുടർക്കഥയായിട്ടാണ് ഈ സംഭവവും അരങ്ങേറിയത്.

വീഡിയോയില്‍ സ്കൂട്ടറില്‍ എത്തിയ നാലുപേരും തെരുവില്‍ ഒരു കടയുടെ മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന ട്രേകളില്‍ നിന്ന് പാക്കറ്റ് പാല്‍ മോഷ്ടിച്ച്‌ സ്ഥലത്ത് നിന്ന് രക്ഷപെടുന്നതാണ് കാണുന്നത്.ട്രാഫിക് നിയമം അനുസരിച്ച്‌ നാലുപേർ ഒരുമിച്ച്‌ ഒരു ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണ്. എന്നാല്‍ അതും മറികടന്നാണ് ഹെല്‍മെറ്റ്‌ പോലും ധരിക്കാതെ നാലുപേർ സ്കൂട്ടറില്‍ യാത്ര ചെയ്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇവർക്കെതിരെ പോലീസ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് നെറ്റിസണ്‍സും രംഗത്തെത്തി.

@Ghar Ke Kalesh എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നാല്‍വർ സംഘം ഒരു ഇരുചക്രവാഹനത്തില്‍ വന്ന് പെട്ടെന്ന് പാല്‍ പാക്കറ്റുകള്‍ അടുക്കിവെച്ചിരിക്കുന്ന കടയ്ക്ക് മുന്നില്‍ വാഹനം നിർത്തുകയാണ്. തുടർന്ന് ഞൊടിയിടയില്‍ നാലുപേരും പാല്‍ പാക്കറ്റുകള്‍ വീതം മോഷ്ടിച്ചെടുക്കുകയും ഉടൻ തന്നെ സ്ഥലം വിടുകയും ചെയ്യുകയുമാണ്. ഇവർ രക്ഷപ്പെട്ടതിനു ശേഷമാണ് മോഷണവിവരം കടയുടമ അറിയുന്നത്. നിസ്സഹായനായ ആ മനുഷ്യൻ ഒന്നുമറിയാതെ ചുറ്റും നോക്കിയെങ്കിലും പ്രതികള്‍ അവിടെ നിന്ന് കടന്നുകളഞ്ഞിരുന്നു.

സംഭവം എവിടെയാണ് നടന്നതെന്ന് കൃത്യമായി വ്യക്തമല്ല. വീഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെ സംഭവം അന്വേഷിച്ച്‌ യുവാക്കളെ നാലുപേരെയും ഉടൻ പിടികൂടാൻ സിറ്റി പോലീസിനോട് നെറ്റിസണ്‍സ് ആവശ്യപ്പെട്ടു

You may also like

error: Content is protected !!
Join Our WhatsApp Group