കർണാടക നിയമ സർവകലാശാലയുടെ മെയിൻ പരീക്ഷയുടെ ചോദ്യപേപ്പർ സമൂഹമാധ്യമങ്ങളിലൂടെ ചോർത്തിയ കേസില്‍ ലോ കോളജിലെ വൈസ് പ്രിൻസിപ്പല്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗളൂരു സിറ്റി പോലീസ് കമീഷണർ ബി.ദയാനന്ദ് പറഞ്ഞു.കോലാർ ജില്ലയിലെ ബസവ ശ്രീ ലോ കോളജിലെ വൈസ് പ്രിൻസിപ്പല്‍ നാഗരാജ്, വിദ്യാർഥികളായ ജഗദീഷ്, വരുണ്‍ കുമാർ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നുവെന്ന് കമീഷണർ സ്ഥിരീകരിച്ചു.
ജനുവരി 23 ന് സംസ്ഥാന നിയമ സർവകലാശാല നടത്താൻ നിശ്ചയിച്ച ഒന്നാം സെമസ്റ്റർ കോണ്‍ട്രാക്റ്റ് ലോ പാർട്ട്-1 ചോദ്യപേപ്പർ ടെലിഗ്രാമിലും വാട്സ്‌ആപ് ഗ്രൂപ്പുകളിലും വൈറലായിരുന്നു. ഇതിനെത്തുടർന്ന് സർവകലാശാല ഉദ്യോഗസ്ഥരും വിജിലൻസ് ഡിവിഷൻ-2 ഓഫിസർ കെ.എൻ. വിശ്വനാഥ് സൈബർ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ പ്രതികള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ച് ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി ചോദ്യപേപ്പർ ചോർത്തിയതായി സൈബർ ക്രൈം പൊലീസ് കണ്ടെത്തി.
അതേ കോളജിലെ വിദ്യാർഥിയായ ജഗദീഷ്, വൈസ് പ്രിൻസിപ്പല്‍ നാഗരാജിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ചോദ്യപേപ്പർ സ്വന്തം ഉപകരണത്തിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണത്തില്‍ ജഗദീഷ് പരീക്ഷാർഥികള്‍ക്ക് ചോദ്യങ്ങള്‍ ചോർത്തി നല്‍കി നിയമവിരുദ്ധമായി പണം സമ്ബാദിക്കുന്നതായും കണ്ടെത്തി. കോലാർ ജില്ലയിലെ ബംഗാർപേട്ടിലുള്ള ഒരു ലോ കോളേജിലെ വിദ്യാർഥിയായ വരുണ്‍ കുമാർ, പരീക്ഷക്ക് ഒരു ദിവസം മുമ്ബ് കോളജില്‍ എത്തിയ ചോദ്യപേപ്പറുകള്‍ ആക്‌സസ് ചെയ്‌തു. ആരും ശ്രദ്ധിക്കാതെ ചോദ്യങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് പകർത്തി പണത്തിന് പകരം ഓണ്‍ലൈനായി നല്‍കി.
മൂന്ന് മുറി ഫ്ലാറ്റില്‍ 300 പൂച്ചകളെ വളര്‍ത്തി യുവതികള്‍, അടിഞ്ഞുകൂടി കാഷ്ടവും മൂത്രവും; പരാതിയുമായി അയല്‍ക്കാ
300 പൂച്ചകളെ ഫ്ലാറ്റിനുളളില്‍ താമസിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ ‘നാറ്റക്കേസ്’ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ചർച്ചാ വിഷയമായിരിക്കുകയാണ്.കടുത്ത ദുർഗന്ധത്തെ തുടർന്ന് താമസക്കാർ നടത്തിയ പരിശോധനയിലാണ് ഒരു ഫ്ലാറ്റിനുളളില്‍ 300 പൂച്ചകളെ വളർത്തുന്നതായി കണ്ടെത്തിയത്. പൂനെ മാർവല്‍ ബൗണ്ടി സൊസൈറ്റി അപ്പാർട്ട്മെന്റിലാണ് സംഭവം. റിങ്കു ഭരദ്വജ്, സഹോദരി റിതു ഭരദ്വജ് എന്നിവരുടെ ഉടമസ്ഥതയിലുളള ഫ്ലാറ്റിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പൂച്ചകളെ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസിലും പൂനെ മുൻസിപ്പല്‍ കോർപ്പറേഷനിലും മറ്റ് താമസക്കാർ പരാതി നല്‍കി.
ഫ്ലാറ്റിനുളളില്‍ പൂച്ചകളുടെ കാഷ്ടവും മൂത്രവും അടിഞ്ഞുകൂടിയതാണ് നാറ്റത്തിന് കാരണമായത്. നാറ്റത്തെ തുടർന്ന് മറ്റ് താമസക്കാർ എല്ലായിടത്തും പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഫ്ലാറ്റില്‍ എത്തിയപ്പോള്‍ റിങ്കുവും റിതുവും വാതില്‍ തുറക്കാനോ പൂച്ചകളെ മാറ്റാനോ സമ്മതിച്ചില്ല. പിന്നാലെ അയല്‍വാസികള്‍ പരാതി കൊടുക്കുകയായിരുന്നു.പിന്നീട് പൂനെ പൊലീസും മുൻസിപ്പല്‍ കോർപ്പറേഷൻ ഡോക്ടറും എത്തി പരിശോധിച്ചപ്പോഴാണ് ശോചനീയാവസ്ഥയില്‍ വളരുന്ന പൂച്ചകളുടെ ജീവിതം പുറംലോകം അറിയുന്നത്. വലിയ പൂച്ചകള്‍ മുതല്‍ പൂച്ച കുഞ്ഞുങ്ങള്‍ വരെ ഫ്ലാറ്റിന് അകത്തുണ്ട്.
മൂന്ന് മുറികളുളള വീട്ടില്‍ അടുക്കളയിലും കട്ടിലിലും മേശയിലും കസേരയിലും എന്തിന് കക്കൂസില്‍ വരെ പൂച്ചകളുടെ വിളയാട്ടമായിരുന്നു. ഫ്ലാറ്റിനകത്ത് പരക്കെ വിസർജ്യവും ഉണ്ടായിരുന്നു. ഫ്ലാറ്റിനകത്തെ പൂച്ചകളുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.പരിശോധനയില്‍ പൂച്ചകള്‍ക്ക് ഉടമകള്‍ വാക്സിനേഷൻ നല്‍കാറില്ലെന്നും വന്ധ്യംകരണം നടത്തിയിട്ടില്ലെന്നും കണ്ടെത്തി എന്ന് ഹഡപ്സർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ സഞ്ജയ് മൊഗാലെ പറഞ്ഞു. ഗർഭിണികളായ പൂച്ചകളും ഫ്ലാറ്റിനകത്ത് ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.