ബംഗളൂരു: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ സന്ദർശനത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന്ബംഗളൂരു നഗരത്തില്‍ ചില റോഡുകളില്‍ ഗതാഗത നിയന്ത്രണമേർപ്പെടുത്തും.പാലസ് റോഡ്, ജയമഹല്‍ റോഡ്, രമണ മഹർഷി റോഡ്, മൗണ്ട് കാർമല്‍ കോളജ് റോഡ്, സി.വി. രാമൻ റോഡ്, നന്ദി ദുർഗ റോഡ്, തരളബാലു റോഡ്, രാജ്ഭവൻ റോഡ്, കബണ്‍ റോഡ്, ബെള്ളാരി റോഡ്, എം.ജി റോഡ് (ട്രിനിറ്റി സർക്ള്‍ മുതല്‍ മായോ ഹാള്‍ വരെ), ഇൻഫൻട്രി റോഡ്, എച്ച്.എ.എല്‍ എയർപോർട്ട് റോഡ് എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ ഒമ്ബതു മുതല്‍ ഉച്ചക്ക് രണ്ടുവരെ വാഹനങ്ങള്‍ക്ക് പൂർണമായും പാർക്കിങ് നിരോധനം ഏർപ്പെടുത്തിയതായി ബംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു.
പാലസ് റോഡില്‍ നടക്കുന്ന സ്വകാര്യ പരിപാടിയില്‍ ഉപരാഷ്ട്രപതി പങ്കെടുക്കുന്നുണ്ട്. ഈ പരിപാടിയില്‍ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ പരിപാടിക്കെത്തുന്നവർ പാലസ് മൈതാനത്തെ രണ്ടാം ഗേറ്റ് വഴി പ്രവേശിച്ച് വാഹനങ്ങള്‍ പാർക്ക്, ചെയ്യുകയും ത്രിപുരവാസിനി ഗേറ്റ്, മേക്രി സർക്ള്‍ വഴി പുറത്തുപോവുകയും ചെയ്യണം.
പലാസ് മൈതാനത്തേക്ക് പോകേണ്ടതില്ലാത്ത വാഹനങ്ങള്‍ ശനിയാഴ്ച പകല്‍ ഈ റോഡ് ഒഴിവാക്കി യാത്ര ചെയ്യാൻ ശ്രമിക്കണമെന്നും ബലേകുണ്ട്രി സർക്കിളില്‍നിന്ന് ലെ മെറിഡിയൻ, തരളബാലു റോഡ്, ക്വീൻസ് റോഡ്, ബശ്യാം സർക്ള്‍, സാങ്കി റോഡ്, ഓള്‍ഡ് ഉദയ ടി.വി ജങ്ഷൻ എന്നീ ബദല്‍ റോഡുകള്‍ ഉപയോഗിക്കാമെന്നും ട്രാഫിക് പൊലീസ് നിർദേശിച്ചു.
മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കള്ളനെ കയ്യോടെ പിടികൂടി യുവതി: പിന്നെ സംഭവിച്ചത്; വൈറലായി വീഡിയോ
മനുഷ്യവാസമുള്ള മേഖലകളില്‍ പൊതുവെ കള്ളന്മാരുടെ ശല്യം ഉണ്ടാകുന്നത് പതിവാണ്. പണ്ടൊക്കെ രാത്രി കാലങ്ങളില്‍ ആയിരുന്നു ഈ പ്രവണതയെങ്കില്‍ ഇന്ന് പട്ടാപ്പകല്‍ പോലും ആളുകള്‍ക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്.കാരണം ഏതൊക്കെ വേഷത്തിലും ഭാവത്തിലുമാണ് മോഷ്ടാക്കള്‍ ആളുകളെ സമീപിക്കുന്നതെന്ന് പറയാൻ കഴിയില്ല.
ഞൊടിയിടയില്‍ ഇത്തരത്തില്‍ ആളുകളുടെ പണവും ആഭരണങ്ങളുമായി മുങ്ങുന്ന നിരവധി കള്ളന്മാരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച ഒരു കള്ളനെ നിർഭയമായി നേരിടുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകളുടെ പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.
ഉത്തർപ്രദേശിലെ മീററ്റ് ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ധീരമായുള്ള പോരാട്ടമാണ് വീഡിയോയില്‍ കാണുന്നത്. മോഷണത്തോടുള്ള അവളുടെ പ്രതികരണത്തെ പ്രശംസിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. ഉത്തർപ്രദേശിലെ മീററ്റിലെ സദർ ബസാർ ഏരിയയിലെ സോതിഗഞ്ച് ജഗദീഷ് ശരണ്‍ സ്കൂളിന് സമീപമാണ് സംഭവം. വീഡിയോയില്‍ യുവ മോഷ്ടാവ് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ധൈര്യശാലിയായ സ്ത്രീ, ഇയാളെ പിടികൂടുകയാണ്.
വീഡിയോ ദൃശ്യത്തില്‍, ഒരു കൂട്ടം ആളുകള്‍ കുറ്റാരോപിതനായ മോഷ്ടാവിനെ പിടിച്ചിരിക്കുന്നത് കാണാം. സ്ത്രീ തുടർച്ചയായി അടിയും ഇടിയും നല്കുമ്ബോള് ഒരാള്‍ അയാളുടെ തലമുടിയില്‍ പിടിചിരിക്കുന്നതും വ്യക്തമാണ്. കള്ളൻ ചെയ്ത കുറ്റത്തിന് പരസ്യമായി ശിക്ഷിക്കുന്നതിനായി അവനെ അടിച്ചുതകർത്തുകൊണ്ട് മറ്റു പലരും ചേരുന്നു. പോലീസ് എത്തി ആള്‍ക്കൂട്ടത്തില്‍ നിന്ന് മോഷ്ടാവിനെ മോചിപ്പിക്കുന്നതിന് മുമ്ബ് തന്നെ ചുറ്റും കൂടിനിന്ന ആളുകള്‍ കള്ളനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നതായും കാണാം.കുറ്റകൃത്യങ്ങളില്‍ പൊതു ഇടപെടലിൻ്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒരു വലിയ ചർച്ചക്ക് കാരണമായി, സ്ത്രീയുടെ ധീരതയെ പലരും പ്രശംസിച്ചു.