ബെംഗളൂരു:സംസ്ഥാനത്ത് മെയ് 10 മുതൽ 14 ദിവസത്തേക്ക് ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ കടകളിൽ നിന്ന് അവശ്യവസ്തുക്കൾ വാങ്ങാൻ പോകുന്ന പൗരന്മാരെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കാൻ അനുവദിക്കുമെന്ന് തിങ്കളാഴ്ച വൈകുന്നേരം കർണാടക ഐ.ജി & ഡിജിപി പ്രവീൺ സുവ്യക്തമാക്കി.
പലചരക്ക് പച്ചക്കറികൾ, ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ട വസ്തുക്കൾ എന്നിവ വാങ്ങുന്നതിന് നഗരത്തിലെ തൊട്ട് അടുത്തുള്ള കടയിലേക്കോ ഗ്രാമീണ മേഖലയിലെ ഏറ്റവും അടുത്ത ലഭ്യമായ കടയിലേക്കോ പോകുവാൻ വാഹനം ഉപയോഗിക്കുന്നതിന് തടസ്സം ഇല്ല,
“അനാവശ്യമായി പുറത്തിറങ്ങാനുള്ള അനുമതിയായി ഇതിനെ കാണാതെ വിവേചനാധികാരത്തോടെ ഈ സൗകര്യം ഉപയോഗിക്കുക. നിങ്ങളുടെ സ്വന്തം സുരക്ഷയ്ക്കായി വീട്ടിൽ തന്നെ തുടരുക ” എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു