Home Featured ബെംഗളൂരുവിൽ പച്ചക്കറിവില വീണ്ടും കുതിക്കുന്നു: ഇന്ധന വില വർധിപ്പിച്ചതോടെ ഇനിയും കൂടാൻ സാധ്യത

ബെംഗളൂരുവിൽ പച്ചക്കറിവില വീണ്ടും കുതിക്കുന്നു: ഇന്ധന വില വർധിപ്പിച്ചതോടെ ഇനിയും കൂടാൻ സാധ്യത

by admin

ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറിവില വീണ്ടും കുതിക്കുന്നു. ഒരുകിലോ തക്കാളിയുടെ വില നൂറുരൂപയ്ക്‌ക് മുകളിലെത്തി. ബീൻസിന് 220 രൂപവരെയെത്തി. വഴുതനയ്ക്ക് 100 രൂപയും സവാളയ്ക്ക്ക് 58 രൂപയും ഉരുളക്കിഴങ്ങിന് 56 രൂപയുമാണ് വില. കാരറ്റിന് 60 രൂപയും ബീറ്റ്റൂട്ടിന് 52 രൂപയുമായി.
നിത്യോപയോഗസാധനങ്ങൾക്ക് ഉയർന്നവിലയീടാക്കുന്ന ബെംഗളൂരുവിൽ പച്ചക്കറിയുടെ വിലകൂടി ഉയർന്നതോടെ ജീവിതച്ചെലവ് താളംതെറ്റുന്നതായി.

കർണാടകത്തിലെ പച്ചക്കറി ഉത്പാദനമേഖലകളിൽ അടുത്തിടെയുണ്ടായ കനത്തമഴയിൽ പച്ചക്കറികൾ വേണ്ടരീതിയിൽ വിളവെടുക്കാൻകഴിയാതിരുന്നതാണ് വിലകൂടാൻ കാരണമെന്ന് കച്ചവടക്കാർ പറയുന്നു. കോലാർ, ചിക്കമഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ബെംഗളൂരുവിലേക്ക് പച്ചക്കറികളെത്തുന്നത്. വേനലിലെ കടുത്ത വരൾച്ചയിൽ വേണ്ടരീതിയിൽ വിളവുണ്ടാക്കാനായിരുന്നില്ല.

അന്നും വില കുതിച്ചുയർന്നിരുന്നു. വരൾച്ച പിൻവാങ്ങി മഴയെത്തിയപ്പോഴും സാധാരണവിലയ്ക്ക് പച്ചക്കറിവാങ്ങാൻ നഗരവാസികൾക്ക് സാധിക്കാത്ത സ്ഥിതിയാണ്.
സംസ്ഥാന സർക്കാർ അടുത്തിടെ നികുതി വർധിപ്പിച്ചതോടെ പെട്രോളിനും ഡീസലിനും വിലകൂടിയിരുന്നു. ഇതിന്റെ പ്രതിഫലനംകൂടി വരുന്നതോടെ പച്ചക്കറിവില ഇനിയും കൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. കടത്തുചെലവിൽവരുന്ന വർധന സാധനങ്ങളുടെവിലയിൽ പ്രതിഫലിക്കും.
മറ്റു നിത്യോപയോഗസാധനങ്ങൾക്കും വിലക്കയറ്റമുണ്ടായേക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. മത്സ്യത്തിനും ഇറച്ചിക്കുമെല്ലാം അടുത്തിടെ വില കുതിച്ചുയരുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group