Home കേരളം വാഴത്തോപ്പ് സ്‌കൂള്‍ അപകടം: ഡ്രൈവറെ അറസ്റ്റ് ചെയ്തു, ഹെയ്‌സലിന്റെ സംസ്‌കാരം രാവിലെ 11 മണിക്ക്

വാഴത്തോപ്പ് സ്‌കൂള്‍ അപകടം: ഡ്രൈവറെ അറസ്റ്റ് ചെയ്തു, ഹെയ്‌സലിന്റെ സംസ്‌കാരം രാവിലെ 11 മണിക്ക്

by admin

ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്‌ക്കൂളില്‍ പ്ലേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥി ബസ് കയറി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു.മനപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച്‌ അപകടമുണ്ടാക്കല്‍ എന്നീ വകുപ്പുകളാണ് ഡ്രൈവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. തടിയമ്ബാട് പറപ്പള്ളില്‍ ബെന്‍ ജോണ്‍സന്റെ മകള്‍ നാലു വയസുകാരി ഹെയ്‌സല്‍ ബെന്‍ ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹസില്‍ ഇടുക്കി മെഡിക്കള്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഹെയ്‌സലിന്റെ സംസ്‌കാരം രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെന്റ് ജോര്‍ജ്ജ് കത്തിഡ്രല്‍ പള്ളിയില്‍ നടക്കും.

You may also like

error: Content is protected !!
Join Our WhatsApp Group