മലയാളി പ്രേക്ഷകർ ഏറ്റെടുത്ത ‘വാഴ- ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു.’വാഴ 2- ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ആരാധകർക്കായി പങ്കുവെച്ചത്.ആദ്യ ഭാഗത്തിലെ യുവതാരങ്ങള്‍ക്കൊപ്പം വലിയൊരു താരനിര തന്നെ ഇത്തവണ അണിനിരക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ സുപരിചിതരായ ഒരു കൂട്ടം പ്രതിഭകളാണ് രണ്ടാം ഭാഗത്തിലെ പ്രധാന ആകർഷണം. അഭിനേതാക്കള്‍: ഹാഷിർ, അലൻ, വിനായക്, അജിൻ, അല്‍ അമീൻ, നിഹാല്‍, നിബ്രാസ്സ്, ഷഹുബാസ്, സാബിർ. സീനിയർ താരങ്ങള്‍: സുധീഷ്, വിജയ് ബാബു എന്നിവരും ചിത്രത്തില്‍ നിർണ്ണായക വേഷങ്ങളിലെത്തുന്നു.
അണിയറപ്രവർത്തകർസംവിധാനം: സവിൻ എസ് എതിരക്കഥ & സംഭാഷണം: വിപിൻ ദാസ്നിർമ്മാണം: വിപിൻ ദാസ് പ്രൊഡക്ഷൻസ് & ഇമാജിൻ സിനിമയുടെ ബാനറില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദർശ് നാരായണ്‍.ഛായാഗ്രഹണം: അഖില്‍ ലൈലാസുരൻആദ്യ ഭാഗത്തിലെ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അതിഥികളായോ പ്രധാന വേഷങ്ങളിലോ എത്തുന്നുണ്ടെന്നത് ആകാംക്ഷ വർദ്ധിപ്പിക്കുന്നു.