Home Featured വാത്തി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

വാത്തി ഒടിടിയിലേക്ക്, റിലീസ് പ്രഖ്യാപിച്ചു

by admin

ഈ വര്‍ഷം കോളിവുഡിലും ടോളിവുഡിലും ഒരുപോലെ വിജയം നേടിയ ചിത്രമാണ് ധനുഷ് നായകനായി എത്തിയ വാത്തി. തമിഴിലും തെലുഗിലും ഒരുമിച്ച്‌ റിലീസ് ചെയ്ത ചിത്രത്തിന്റെ തെലുഗു പതിപ്പിന് സര്‍ എന്നാണ് പേര്.

തെലുഗു സിനിമ സംവിധായകന്‍ വെങ്കി അറ്റ്ലൂരിയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് വാത്തി. ഫെബ്രുവരി 17 ന് തിയേറ്ററിലെത്തിയ ചിത്രം രണ്ട് ഇന്‍ഡസ്ട്രിയിലും വലിയ ഹിറ്റ് സമ്മാനിച്ചു. ഏകദേശം 100 കോടിയോളം ബോക്സ്‌ഓഫീസ് കളക്ഷന്‍ നേടാന്‍ സാധിച്ചു.

സംയുക്ത, സമുദിരക്കനി, പി. സായ്കുമാര്‍, തനിക്കെല്ല ഭരണി, ആടുകളം നരേന്‍, ഇളവരസ്, ഹരീഷ് പേരടി, സമുദ്രക്കനി, സുമന്ത് തുടങ്ങി തമിഴിലും തെലുഗിലുമുള്ള വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ റിലീസിനു മുന്നേ തന്നെ ഇതിലെ പാട്ടുകളും പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ജി.വി പ്രകാശ് കുമാറാണ് സംഗീതം നിര്‍വ്വഹിച്ചത്.

തിയേറ്റര്‍ റിലീസിനു ശേഷം ഒടിടി റിലീസിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോമിലൂടെ മാര്‍ച്ച്‌ 22ന് ചിത്രം നിങ്ങളുടെ സ്വീകരണ മുറിയിലെത്തും. തിയേറ്റര്‍ വിജയം പോലെ തന്നെ വാത്തി/ സര്‍ ഒടിടിയിലും വലിയ ഹിറ്റാവുമെന്നതില്‍ സംശയമില്ല. രണ്ട് ഭാഷകളിലും ഒരുമിച്ചാണ് റിലീസ് ചെയ്യുന്നത്.

ചിത്രം 2022 ഡിസംബര്‍ 2 ന് തെലുങ്കിലും തമിഴിലുമായി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീടത് മാറ്റിവച്ചു. ഇതിന് ശേഷമാണ് ചിത്രം 2023 ഫെബ്രുവരി 17-ന് റിലീസ് ചെയ്തത്.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം ആഹ സ്വന്തമാക്കിയതായി ആദ്യം റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും പിന്നീട് അത് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കുകയായിരുന്നു .

You may also like

error: Content is protected !!
Join Our WhatsApp Group