Home Featured വിവാഹനിശ്ചയ ചിത്രങ്ങളുമായി വരുണ്‍ തേജ്

വിവാഹനിശ്ചയ ചിത്രങ്ങളുമായി വരുണ്‍ തേജ്

by admin

തെലുങ്ക് താരങ്ങളായ വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും വിവാഹിതരാവുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ രണ്ടു ദിവസം മുൻപാണ്. ഇരുവരുടെയും വിവാഹനിശ്ചയം വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്നു. ചടങ്ങില്‍ അല്ലു അര്‍ജുൻ, രാം ചരണ്‍, ഭാര്യ ഉപാസന കൊണിഡേല, വരുണിന്റെ അമ്മാവനും മെഗാസ്റ്റാറുമായ ചിരഞ്ജീവി എന്നിവര്‍ പങ്കെടുത്തു.

വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ വരുണ്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു. “ഞാൻ എന്റെ പ്രണയം കണ്ടെത്തി,” എന്നാണ് ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. തെലുങ്ക് സിനിമാലോകത്തെ നിര്‍മാതാവും നടനുമായ നാഗേന്ദ്ര ബാബുവിന്റെ മകനായ വരുണ്‍ തേജ് ചിരഞ്ജീവിയുടെ സഹോദര പുത്രൻ കൂടിയാണ്.

ഏറെ നാളായി വരുണും ലാവണ്യയും ഡേറ്റിങ്ങില്‍ ആണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍, താരങ്ങള്‍ തന്നെ വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ബാലതാരമായി സിനിമയിലെത്തിയ വരുണ്‍ ‘മുകുന്ദ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. ‘കാഞ്ചി’, ‘ഫിദ’ എന്നീ വിജയചിത്രങ്ങളാണ് വരുണിനെ തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയനാക്കിയത്. ‘ഗെഡലകൊണ്ട ഗണേഷ്’ ആണ് ഒടുവില്‍ റിലീസിനെത്തിയ വരുണ്‍ തേജ് ചിത്രം.

ഗാന്ധീവധാരി അര്‍ജുന ആണ് വരുണിന്റെ പുതിയ ചിത്രം. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്കും അടുത്തിടെ വരുണ്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതുകൂടാതെ, ഹിന്ദിയിലും തെലുങ്കിലും പുറത്തിറങ്ങുന്ന VT13 എന്ന ചിത്രത്തില്‍ വരുണ്‍ തേജ് ഒരു യുദ്ധവിമാന പൈലറ്റായും അഭിനയിക്കുന്നുണ്ട്. നവാഗതനായ ശക്തി പ്രതാപ് സിംഗ് ഹദയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലാവണ്യ ത്രിപാഠി അടുത്തതായി അഭിനയിക്കുന്നത് തണല്‍ എന്ന തമിഴ് ചിത്രത്തിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group