ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് പ്രവാസി ഇന്ത്യക്കാരെ മടക്കിക്കൊണ്ട് വരുന്ന വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടത്തിൽ കേരളത്തിലേക്ക് 18 വിമാനങ്ങൾ ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 34 വിമാനങ്ങളാണ് മേയ് 16നും 25നും ഇടയില്‍ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
രണ്ടാം ഘട്ടത്തിൽ യു.എ.ഇ.യിൽ നിന്ന് 11വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിൽ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് രണ്ടു വീതം വിമാനങ്ങൾ എത്തും. കണ്ണൂർ, കോഴിക്കോട് എന്നിവടങ്ങളിലേക്ക് ഓരോ വിമാനങ്ങളാണ് എത്തുന്നത്. മംഗലാപുരം, വിശാഖപട്ടണം, ഭുവനേശ്വർ, ഡൽഹി, ഹൈദരാബാദ് എന്നിവടങ്ങളിലേക്കാണ് മറ്റ് വിമാനങ്ങൾ എത്തുന്നത്.
സൗദി അറേബ്യയിൽ നിന്ന് മൂന്നു വിമാനങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. റിയാദിൽനിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളെത്തും. ദമാമിൽനിന്ന് കൊച്ചിയിലേക്ക് ഒരു വിമാനവും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ബഹറിനിൽനിന്ന് രണ്ട് വിമാനങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഇന്ത്യയിൽ എത്തുക. ഇതിൽ ഒന്ന് മനാമയിൽനിന്ന് തിരുവനന്തപുരത്തേക്കാണ്. മറ്റൊന്ന് മനാമയിൽനിന്ന് ഹൈദരാബാദിലേക്കും
കുവൈറ്റിൽ നിന്ന് രണ്ടു വിമാനങ്ങൾ കേരളത്തിൽ എത്തും. കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമാണ് വിമാനങ്ങൾ എത്തുക. കുവൈറ്റിൽ നിന്ന് തിരുപ്പതിയിലേക്ക് ഒരു വിമാനവും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഒമാനിൽനിന്ന് കേരളത്തിലേക്ക് എത്തുക നാലു വിമാനങ്ങളാണ്. മസ്കറ്റിൽനിന്ന് തിരുവനന്തപുരം, കണ്ണൂർ,കൊച്ചി എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങൾ എത്തും. സലാലയിൽനിന്ന് കോഴിക്കോട്ടേക്കും വിമാനം ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഖത്തറിൽനിന്ന് കേരളത്തിലേക്ക് രണ്ടാം ഘട്ടത്തിൽ രണ്ട് വിമാനങ്ങളാണ് എത്തുക. ഇതിലൊന്ന് ദോഹയിൽനിന്ന് കണ്ണൂരിലേക്കോ കോഴിക്കോട്ടേക്കോ ആകും. രണ്ടാമത്തെ വിമാനം ദോഹയിൽനിന്ന് കൊച്ചിയിലേക്കും. ദോഹയിൽനിന്ന് ഹൈദരാബാദിലേക്കും, ബെംഗളൂരുവിലേക്കും ഓരോ വിമാനങ്ങൾ കൂടി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഓരോ വിമാനത്തിലും 180 ഓളം യാത്രക്കാർ ആണ് ഇന്ത്യയിൽ എത്തുക.
- കോൺഗ്രസ് ഹെല്പ് ലൈൻ ആശ്വാസമാകും , ആവശ്യമുള്ളവർക്ക് ബന്ധപ്പെടാം എൻ എ ഹാരിസ് എം എൽ എ
- ‘ആത്മ നിർഭർ ഭാരത്’ പ്രധാന മന്ത്രി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു- ലോക്കഡോൺ 4.0 വ്യത്യസ്തമാകും
- ഗ്രീൻ സോണിലുള്ള 3 ജില്ലകളടക്കം 63 പുതിയ കേസുകൾ : രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന
നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/