ബെംഗളൂരുവിനെ ബന്ധിപ്പിച്ച് നിരവധി വന്ദേഭാരത് സര്‍വീസുകളാണുള്ളത്. കേരളത്തില്‍ നിന്ന് അടുത്തിടെ പുതിയ വന്ദേഭാരത് ബെംഗളൂരുവിലേക്ക് തുടക്കം കുറിച്ചിരുന്നു.എറണാകുളം-ബെംഗളൂരു വന്ദേഭാരത് നിറഞ്ഞ യാത്രക്കാരുമായിട്ടാണ് സര്‍വീസ്. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ഈ സര്‍വീസ്. യുഎഇ വിമാനങ്ങള്‍ ജിദ്ദയില്‍ ഇറക്കി എന്ന് വാദം; നിഷേധിച്ച് സൗദി അറേബ്യ, ഏദനില്‍ നിന്ന് വിമാനമില്ലഎന്നാല്‍ മലയാളികള്‍ക്ക് കൂടി ഗുണം ചെയ്യുന്ന മറ്റൊരു വന്ദേഭാരത് കൂടി ബെംഗളൂരുവില്‍ നിന്ന് വൈകാതെ വരും. ബെംഗളൂരുവിനും മംഗളൂരുവിനും ഇടയിലാകും ഈ സര്‍വീസ്. വടക്കന്‍ മലബാറിലുള്ളവര്‍ക്ക് ഈ സര്‍വീസ് നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ച് ബിസിനസ് ചെയ്യുന്ന മലയാളികള്‍ക്ക്. തീരദേശ കര്‍ണാടകയെ തലസ്ഥാനവുമായി ബന്ധിപ്പിക്കുകയാണ് ഇതിലൂടെ.ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്ക് നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ ഒമ്ബത് മണിക്കൂര്‍ മുതല്‍ പത്ത് മണിക്കൂര്‍ വരെ സമയം എടുക്കുന്നുണ്ട്. എന്നാല്‍ ഈ റൂട്ടില്‍ വന്ദേഭാരത് എത്തിയാല്‍ അഞ്ച് മണിക്കൂറില്‍ സര്‍വീസ് പൂര്‍ത്തിയാക്കും. അതായത്, പകുതി സമയം കൊണ്ട് ലക്ഷ്യത്തിലെത്താം. ഇത് ബിസിനസ്, ടൂറിസ്റ്റ്, വിദ്യാര്‍ഥികള്‍ക്കെല്ലാം ഗുണമാകും. സ്വര്‍ണവില വന്‍ കുതിപ്പില്‍ 5520 രൂപയുടെ ലാഭം കഴിഞ്ഞു, ഇന്നത്തെ പവന്‍, ഗ്രാം വില അറിയാംമറ്റു ട്രെയിനുകളില്‍ ഒരു ഭാഗത്തേക്ക് യാത്ര ചെയ്യുന്ന സമയംകൊണ്ട് വന്ദേഭാരതില്‍ മടക്കയാത്രയും സാധ്യമാകുമെന്നതാണ് നേട്ടം.
അതിവേഗം എത്താന്‍ സാധിക്കും എന്ന സാഹചര്യം വന്നാല്‍ കൂടുതല്‍ പേര്‍ വന്ദേഭാരത് ആശ്രയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, പശ്ചിമഘട്ടത്തിലൂടെ റോഡ് മാര്‍ഗമുള്ള യാത്രക്കാര്‍ കുറയുകയും ചെയ്യും.വന്ദേഭാരത് സര്‍വീസിന് തടസം നീങ്ങുന്നുതുമകുരു, ഹാസന്‍ ജില്ലകളെ ബന്ധിപ്പിച്ചാണ് ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്കുള്ള വന്ദേഭാരത് സര്‍വീസ് നടത്തുക. സകലേഷ്പുരക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള വൈദ്യുതീകരണ ജോലികള്‍ പൂര്‍ത്തിയാകുകയാണ്. ഇതോടെയാണ് വന്ദേഭാരത് സര്‍വീസ് വരിക. വൈദ്യുതീകരണം പൂര്‍ത്തിയായാല്‍ ട്രെയിന്‍ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം വരുമെന്ന് റെയില്‍വെ സഹമന്ത്രി വി സോമണ്ണ സൂചിപ്പിച്ചു.അതേസമയം, വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഈ മാസം മുതല്‍ രാജ്യത്ത് സര്‍വീസ് ആരംഭിക്കുകയാണ്. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് കഴിഞ്ഞ ദിവസം ഇക്കാര്യം പ്രഖ്യാപിച്ചു. അസം-പശ്ചിമ ബംഗാള്‍ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ സര്‍വീസ്. രണ്ട് സംസ്ഥാനങ്ങളിലും വരുംമാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഈ വേളയില്‍ രാഷ്ട്രീയ ലക്ഷ്യം കൂടി പുതിയ പ്രഖ്യാപനത്തിന് പിന്നിലുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.കര്‍ണാടകവും കേരളവും തമിഴ്‌നാടുമെല്ലാം വന്ദേഭാരത് സ്ലീപ്പറുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. തിരുവനന്തപുരത്തെ ബന്ധിപ്പിച്ചുള്ള സ്ലീപ്പര്‍ ട്രെയിന്‍ വരുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ. ആദ്യ സര്‍വീസ് ഗുവാഹത്തിക്കും കൊല്‍ക്കത്തക്കുമിടയില്‍ തുടങ്ങിയാല്‍ വൈകാതെ മറ്റു സംസ്ഥാനങ്ങള്‍ക്കും വന്ദേഭാരത് സ്ലീപ്പറുകള്‍ അനുവദിക്കും. ഈ വേളയിലാണ് കര്‍ണാടകയും പ്രതീക്ഷിക്കുന്നത്.