Home തിരഞ്ഞെടുത്ത വാർത്തകൾ രണ്ട് സ്ലീപ്പര്‍ കോച്ചുമായി വന്ദേഭാരത് ജനുവരിയിലിറങ്ങും..8 എണ്ണം മാര്‍ച്ച്‌ അവസാനത്തോടെയെന്ന്

രണ്ട് സ്ലീപ്പര്‍ കോച്ചുമായി വന്ദേഭാരത് ജനുവരിയിലിറങ്ങും..8 എണ്ണം മാര്‍ച്ച്‌ അവസാനത്തോടെയെന്ന്

by admin

ഇന്ത്യൻ റെയില്‍വേ തങ്ങളുടെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ജനുവരിയില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.മാർച്ച്‌ അവസാനത്തോടെ സമാനമായ എട്ട് റേക്കുകള്‍ കൂടി നിർമിക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം വെയ്ക്കുന്നത്. ചെന്നൈ പെരമ്ബൂരിലെ ഇൻ്റഗ്രേറ്റഡ് കോച്ച്‌ ഫാക്ടറിയിലാണ് ഈ കോച്ചുകള്‍ നിർമിക്കുന്നത്. ഇവിടെ പ്രതിവർഷം ഏകദേശം 4000 കോച്ചുകള്‍ നിർമ്മിക്കുന്നുണ്ട്.നിലവില്‍ രാജ്യത്തുടനീളമുള്ള 92 വന്ദേ ഭാരത് ട്രെയിനുകള്‍ ചെയർ-കാർ വകഭേദങ്ങളാണ്. ഇവ പകല്‍ സമയത്തെ യാത്രകള്‍ക്ക് മാത്രമായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ ബിഇഎംഎല്‍ പ്ലാൻ്റിലാണ് കഴിഞ്ഞ വർഷം സ്ലീപ്പർ വകഭേദങ്ങളുടെ നിർമാണം ആരംഭിച്ചത്. 16 കോച്ചുകളുള്ള പ്രോട്ടോടൈപ്പ് പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്കായി ഐസ്‌എഫിലേക്ക് മാറ്റുകയും ഡല്‍ഹിയിലേക്ക് അയക്കുകയും ചെയ്തു.’രണ്ട് സ്ലീപ്പർ കോച്ചുകളുള്ള ആദ്യ വന്ദേ ഭാരത് ട്രെയിൻ ജനുവരിയില്‍ പൊതുജനങ്ങള്‍ക്കായി തീർച്ചയായും പുറത്തിറക്കും. രണ്ടാമത്തെ സ്ലീപ്പർ ട്രെയിൻ ഇതിനോടകം തന്നെ പണിപ്പുരയിലാണ്’, മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ഡിടി നെക്സ്റ്റ് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു.’സ്ലീപ്പർ കോച്ചുകളുള്ള ഈ ട്രെയിനുകള്‍ക്ക് വലിയ ഡിമാൻഡ് ഉണ്ടാകാൻ സാധ്യതയുള്ളതിനാ, മാർച്ച്‌ അവസാനത്തോടെ എട്ട് അധിക വന്ദേ ഭാരത് ട്രെയിനുകള്‍ നിർമ്മിക്കാനാണ് പദ്ധതി’, ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ബെംഗളൂരുവില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള റൂട്ടില്‍ ഒരു സ്ലീപ്പർ കോച്ചുള്ള വന്ദേ ഭാരത് സർവീസ് ആരംഭിക്കാൻ ചർച്ചകള്‍ നടക്കുന്നുണ്ട് . ഈ സർവീസ് ചെന്നൈ വഴിയായിരിക്കും കടന്നുപോകുക.ഗെയിം ചേഞ്ചറാകാൻ വന്ദേഭാരത് സ്ലീപ്പർമണിക്കൂറില്‍ 160 കിലോമീറ്റർ വേഗതയില്‍ ഓടാൻ ശേഷിയുള്ള ഈ സെമി-ഹൈ-സ്പീഡ് ട്രെയിനുകള്‍, രാജ്യത്തെ പഴയ രാജധാനി എക്സ്പ്രസ് പോലുള്ള ട്രെയിനുകള്‍ക്ക് ആധുനിക ബദലാണ്. പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തതും തദ്ദേശീയമായി നിർമ്മിച്ചതുമായ ഈ ട്രെയിനുകള്‍ യാത്രാക്ഷീണം കുറയ്ക്കുന്നതിനായി നിരവധി പ്രത്യേകതകളോടെയാണ് എത്തുന്നത്.

സുഗമമായ യാത്ര ഉറപ്പാക്കുന്ന വൈബ്രേഷൻ ഡാംപനിംഗ് സാങ്കേതികവിദ്യ, മികച്ച ബെർത്ത് കുഷ്യനിംഗ്, എർഗണോമിക് ലാഡറുകള്‍, വിൻഡോ കർട്ടനുകള്‍, ഹാൻഡിലുകള്‍ തുടങ്ങിയ ആധുനിക ഫിറ്റിംഗുകള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ബയോ-വാക്വം ടോയ്‌ലറ്റുകള്‍, വൈഫൈ, മോഡുലാർ ഇന്റീരിയറുകള്‍ എന്നിവ ബിസിനസ്സ്, വിനോദസഞ്ചാരികളെ ഒരുപോലെ ആകർഷിക്കും. പഴയ ട്രെയിനുകളെ അപേക്ഷിച്ച്‌ കുറഞ്ഞ പരിപാലനച്ചെലവും കുറഞ്ഞ മലിനീകരണവും ഉള്ളതിനാല്‍ 800 കിലോമീറ്ററില്‍ താഴെയുള്ള ദൂരങ്ങളില്‍ വിമാനയാത്രയ്ക്ക് മികച്ചൊരു ബദലാകും ഈ ട്രെയിനുകള്‍.ഈ വർഷം ഒക്ടോബറോടെ സർവ്വീസ് ആരംഭിച്ചേക്കുമെന്നായിരുന്നു നേരത്തേ അഭ്യൂഹങ്ങള്‍. എന്നാല്‍ റെയില്‍വേ സേഫ്റ്റി ചീഫ് കമ്മീഷണർ നടത്തിയ പരിശോധനയില്‍ നിർമ്മാണത്തിലെ അപാകതകള്‍ കണ്ടെത്തിയതോടെയാണ് സ്ലീപ്പർ ട്രെയിനുകള്‍ വൈകുന്നത്. ‌പ്രശ്നങ്ങള്‍ പരിഹരിച്ച്‌ സർട്ടിഫിക്കേഷൻ ലഭിക്കുന്നതുവരെ അംഗീകാരം നല്‍കേണ്ടെന്നാണ് റെയില്‍വെ ബോർഡിന്റെ തീരമാനം. ആദ്യത്തെ പ്രോട്ടോടൈപ്പ് മാത്രമാണ് നിലവില്‍ തയ്യാറായിട്ടുള്ളത്. രണ്ടാമത്തേത് ചെന്നൈയിലെ ICF-ല്‍ നിർമ്മാണത്തിലാണ്. വിതരണ ശൃംഖലയിലെ തടസ്സങ്ങളും വിതരണക്കാരുടെ കാലതാമസവും നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്. സുരക്ഷ, വേഗത, ലേ ഔട്ട് എന്നിവയിലെ മാറ്റങ്ങള്‍ സമയപരിധി വീണ്ടും നീട്ടിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group